എഡിറ്റര്‍
എഡിറ്റര്‍
നെയ്യാറ്റിന്‍കരയില്‍ അപരസ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കോഡ്
എഡിറ്റര്‍
Thursday 17th May 2012 11:42am

ന്യൂദല്‍ഹി: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അപര സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കോഡ് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

അപര സ്ഥാനാര്‍ഥികളുടെ സ്ഥലപ്പേര്, ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് പേരിനൊപ്പം വോട്ടിംഗ് മെഷീനില്‍ നല്‍കാനാണ് നിര്‍ദേശം. നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിനും എല്‍ഡിഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സിനും രണ്ടു വീതം അപരന്മാരാണുള്ളത്.

നിരവധി വോട്ടുകള്‍ ഇത്തരത്തില്‍ മറിഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ മത്സരിക്കാന്‍ സന്നദ്ധരായി വരുന്നവരോട് മത്സരിക്കരുതെന്ന് പറയാന്‍ അവകാശമില്ലെന്നും അതിനാലാണ് പ്രത്യേക തിരിച്ചറിയല്‍ കോഡ് നല്‍കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Advertisement