കൊച്ചി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച് രൂപികരിക്കുന്നു.

Ads By Google

ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കാര്യം പരിഗണിക്കുന്നതെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസ് വിചാരണ ചെയ്യാന്‍  രാജ്യത്തെ ഫാസ്റ്റ്  ട്രാക്ക് സെഷന്‍സ് കോടതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഉദ്ഘാടനം ചെയ്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതി  ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

കൂടാതെ  ഹൈക്കോടതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍ പ്രത്യക സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ സ്ഥാപിക്കന്ന കാര്യവും പരിഗണിക്കുമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു.

സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുള്ള ബില്‍ വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ തെക്കന്‍ മേഖലയിലും രണ്ട് വിചാരണ കോടതികള്‍ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

അതേസമയം വനികളുടേയും കൂട്ടികളുടേയും സുരക്ഷ ഉറപ്പ് വരുത്തുന്നതുവരെ നമുക്ക് അടങ്ങിയിരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ ഇത്തരം ചൂഷണത്തിന് ഇരയാകുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇത് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ കേസുകള്‍ പ്രത്യക കോടതികള്‍ വഴി തീര്‍പ്പ് കല്‍പ്പിക്കാനാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്ന് കാര്യത്തില്‍ കേരളം മാതൃകയാകണം എന്നും കരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു.