മുംബൈ : കൊലവറിയെന്ന പാട്ട് ഒരു തവണയെങ്കിലും മൂളാത്തവര്‍ ഉണ്ടാവില്ല. ഈ തംഗ്ലീഷ് പാട്ട് പാടി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ എത്തിച്ചതിന്റെ പങ്ക് ധനുഷിന് മാത്രം അവകാശപ്പെട്ടതാണ്.

എന്നാല്‍ തനിയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാനും പാടാനും ബുദ്ധിമുട്ടാണെന്നാണ് ധനുഷ് പറയുന്നത്. അതുകൊണ്ടു തന്നെ വളരെ ലളിതമായ ഇംഗ്ലീഷ് വാക്കുകളാണ് കൊലവറിയില്‍ ഉപയോഗിച്ചത്. ഇംഗ്ലീഷില്‍ അത്ര പിടിപാടില്ലാത്ത സാധാരണക്കാര്‍ക്കും കൊലവറി എളുപ്പത്തില്‍ ഹൃദ്യസ്ഥമാക്കാന്‍ കൂടിയാണ് ഈ തംഗ്ലീഷ് പ്രയോഗമെന്നും ധനുഷ് പറയുന്നു.

Subscribe Us:

കൊലവറി ശ്രദ്ധിക്കപ്പെട്ടത് അതിന്റെ വരികളിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിലൂടെ കൊലവറി കേട്ടത്. പതിനെട്ട് വയസ്സുള്ള അനിരുദ്ധ് രവിചന്ദറാണ് കൊലവറി കംപോസ് ചെയ്തത്.

മനസ്സില്‍ അപ്പോള്‍ തോന്നിയ വാക്കുകള്‍ കുത്തിക്കുറിച്ചാണ് കൊലവറിയിലെ വരികള്‍ ഉണ്ടാക്കിയതെന്നാണ് ധനുഷ് പറയുന്നത്. വെറും 20 മിനുട്ട് കൊണ്ടാണ് പാട്ടിന്റെ ട്യണ്‍ ചിട്ടപ്പെടുത്തിയത്. ത്രീ എന്ന സിനിമയേക്കാള്‍ കൊലവറിയാണ് ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങിലും ധനുഷ് കൊലവറി പാടിയിരുന്നു.ധനുഷിന്റെ ആദ്യ സ്റ്റേജ് പ്രകടനം കൂടിയായിരുന്നു അത്.

Malayalam News

Kerala News In English