എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ കവാടത്തിലെ പ്രതിപക്ഷ സമരത്തിന് സ്പീക്കറുടെ റൂളിംഗ്
എഡിറ്റര്‍
Wednesday 8th January 2014 5:01pm

karthikeyan-g

തിരുവനന്തപുരം: നിയമസഭാ കവാടത്തിലെ പ്രതിപക്ഷ സമരത്തിന് സ്പീക്കറുടെ റൂളിംഗ്. ഇന്നലെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തിയ സമരത്തിനാണ് സ്പീക്കറുടെ റൂളിംഗ്.

ഇത്തരത്തില്‍ നിയമസഭാ കവാടത്തില്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത് നിയമസഭയുടെ ചരിത്രത്തിലാദ്യമാണെന്നും സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും  ഇത് അനുവദിക്കാനാകില്ലെന്നും സ്പീക്കര്‍ ##ജി.കാര്‍ത്തികേയന്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തിര പ്രമേയം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 13 ഇടത് എം.എല്‍.എമാര്‍ നിയമസഭക്ക് പുറത്ത് സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു.

റിപ്പോര്‍ട്ടിലെ ആശങ്കകള്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തിര നോട്ടീസ് നല്‍കിയത്. കെ.കെ ജയചന്ദ്രന്‍ എം.എല്‍.എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Advertisement