തിരുവനന്തപുരം: ഓഫീസ് ദുരുപയോഗപെടുത്തിയതിന്റെ പേരില്‍ സ്പീക്കറുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കി. പെഴ്‌സണല്‍ സ്റ്റാഫില്‍പെട്ട ജഗേഷിനെയാണ് പുറത്താക്കിയത്. സ്പീക്കറുടെ ഓഫീസ് വഴി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പ്രസ്താവന അയച്ചതിനാണ് നടപടി.

നിയമസഭയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ ടി.വി. രാജേഷിനെയും ജെയിംസ് മാത്യുവിനെയും അയോഗ്യരാക്കണമെന്ന മഹിളാ കോണ്‍ഗ്രസിന്റെ പ്രസ്താവന സ്പീക്കറുടെ ഓഫീസില്‍ നിന്ന് ഫാക്‌സ് ചെയ്യുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയാറാക്കിയ പ്രസ്താവനയാണ് ഇവിടെ നിന്നും മാധ്യമ ഓഫീസുകളിലേക്ക് ഫാക്‌സ് ചെയ്തത്.