എഡിറ്റര്‍
എഡിറ്റര്‍
സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല; കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ സ്പീക്കര്‍
എഡിറ്റര്‍
Friday 20th October 2017 5:19pm


തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. യുക്തിരഹിതമായ അഭിപ്രായപ്രകടനമാണ് കോടതി നടത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


Also Read: രക്ഷിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി


‘സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല. അങ്ങനെ കോടതി വിചാരിക്കുന്നുണ്ടെങ്കില്‍ അത് അസംബന്ധമാണ്’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നതെന്നും കഴിഞ്ഞയാഴ്ചയായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപരമായി സമരം ചെയ്യാന്‍ പാടില്ലെന്നും സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

വിധിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീടും കോടതി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇന്നും കോടതി സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ക്യാമ്പസ് രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച ഹൈക്കോടതി കുട്ടികളെ കോളെജിലേക്കയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും പറഞ്ഞിരുന്നു.


Dont Miss: ‘വെല്ലുവിളി ഏറ്റെടുത്തിട്ടും സംവാദത്തിന് അമിത് ഷാ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരം’; കേരളത്തെക്കുറിച്ച് നിലവാരമില്ലാത്ത ആക്ഷേപമുന്നയിച്ച കുമ്മനം മാപ്പു പറയണമെന്നും മുഖ്യമന്ത്രി


പൊന്നാനി എം.ഇ.എസ് കോളെജിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നുഹൈക്കോടതി വീണ്ടും കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയത്. കാമ്പസുകളിലെ പഠാനാന്തരീക്ഷം തകരരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടരുത്. ഇക്കാര്യം ഉറപ്പുവരുത്തണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതി വിധിക്കെതിരെ സ്പീക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Advertisement