തിരുവനന്തപുരം: വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ വീണ്ടും സ്പീക്കറുടെ റൂളിങ്ങ്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ ഇട്ടതിനെയാണ് സ്പീക്കര്‍ ഇന്നും വിമര്‍ശിച്ചത്. ഒരേ വിഷയത്തില്‍ ഇതു രണ്ടാം തവണയാണ് സ്പീക്കര്‍ റൂളിംഗ് പുറപ്പെടുവിക്കുന്നത്.

സഭാ നടപടികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ കൊടുക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയുടെ അന്തസും അംഗങ്ങളുടെ അവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
സഭയുടെ അന്തസ്സും ചട്ടങ്ങളും പഠിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ ബില്‍ പൊതുജന സമക്ഷത്തിലേക്ക് വിടുന്നതില്‍ ചട്ടലംഘനമാണെന്ന കാര്യം എം.എല്‍.എ എന്ന നിലയ്ക്ക് അറിഞ്ഞിരിക്കേണ്ടതാണെന്ന് .ബില്‍ഫെയ്‌സ്ബുക്കില്‍ ബില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്പീക്കറുമായോ സ്പീക്കറുടെ ഓഫീസുമായോ ബന്ധപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ ഇട്ടതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അറിവില്ലായ്മ മൂലമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. പ്രതികരിച്ചിരുന്നു.

സ്പീക്കറുടെ വിമര്‍ശനത്തിനു ശേഷം ഫേയ്‌സ്ബുക്കില്‍ നിന്നും ആ പോസ്റ്റ് നീക്കം ബല്‍റാം നീക്കം ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വേതന വര്‍ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി നടത്തിയ സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തിന്മേലുള്ള ഒരു ബില്‍ സഭയില്‍ അവതരിപ്പിക്കും മുമ്പ് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് ബില്ലിന്മേല്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ വേണ്ടിയായിരുന്നുവെന്നായിരുന്നു ബല്‍റാമിന്റെ വാദം.

ബില്‍ ഫേസ്ബുക്കിലിട്ടത് അറിവില്ലായ്മ മൂലം: ബല്‍റാം

സ്വകാര്യബില്‍ സഭയിലെത്തും മുമ്പ് ഫേസ്ബുക്കിലിട്ടു: ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം

Malayalam news

Kerala news in English