എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്
എഡിറ്റര്‍
Wednesday 8th March 2017 9:38am

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് സ്പീക്കര്‍. മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ റൂളിങ് പുറപ്പെടുവിക്കുകയും ചെയ്തു.

അംഗങ്ങള്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം ലഭിക്കുന്നില്ലെന്നത് ചെന്നിത്തല സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മറുപടി ലഭിക്കാതതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.


Dont Miss 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് വീമ്പ് പറയുന്ന മോദിക്ക് അമേരിക്കയ്‌ക്കെതിരെ ഒരക്ഷരം പറയാന്‍ ധൈര്യമില്ല ; രാഹുല്‍ഗാന്ധി 


ഇതിനു മറുപടിയായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് താന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും അതിനൊക്കെ ഇപ്പോള്‍ താന്‍ ഉത്തരം കണ്ടെത്തേണ്ട സ്ഥിതി വന്നിരിക്കുകയാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ഇതിനു പിന്നാലെയായിരുന്നു സ്പീക്കറുടെ റൂളിങ് വന്നത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കാര്യമുണ്ടെന്നു പറഞ്ഞ സ്പീക്കര്‍ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Advertisement