g karthikeyanതിരുവനന്തപുരം: എം.എല്‍.എ ആയാല്‍ എന്തുമാകാമെന്ന നിലപാട് പാടില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. നിയമസഭയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഖേദകരമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയില്‍ ഇന്നുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇത് ഖേദകരവും വേദനാജനകവുമാണ്. മുഖ്യമന്ത്രി മറുപടി പറയുമ്പോള്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങുന്നത് സാധാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിപക്ഷം എത്തുന്നത് അസാധാരണമാണ്. ഇതിനെ ഗൗരവമായി കാണണം.

എം.എല്‍.എമാരായാല്‍ എന്തുമാകാം എന്ന നിലപാട് ശരിയല്ല. ഇതിന് നേതൃത്വം നല്‍തിയ ബാബു എം പാലിശേരിയെ കര്‍ശന താക്കീത് നല്‍കുന്നു. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് നടന്നത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം നിയമസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് സ്പീക്കര്‍ ശക്തമായ രീതീയില്‍ പ്രതികരിച്ചത്.