g karthikeyanകണ്ണൂര്‍: വെള്ളിയാഴ്ച നിയമസഭയിലുണ്ടായ ബഹളത്തെയും കയ്യാങ്കളിയെക്കുറിച്ചും സഭയ്ക്ക് പുറത്ത് പ്രതികരിക്കില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇതുസംബന്ധിച്ച തന്റെ അഭിപ്രായം തിങ്കളാഴ്ച നിയമസഭയ്ക്കുള്ളില്‍ പറയും. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കാണ് സ്പീക്കര്‍ ഈ മറുപടി നല്‍കിയത്.

ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിയമസഭയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. സഭയ്ക്കുള്ളിലെ കാര്യങ്ങള്‍ സ്പീക്കര്‍ക്ക് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: