തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ സി.പി മുഹമ്മദിന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ രൂക്ഷ വിമര്‍ശനം. സബ്മിഷന് കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന നിര്‍ദേശത്തെ ചോദ്യം ചെയ്തതിനാണ് സി.പി.മുഹമ്മദിനെ സ്പീക്കര്‍ വിമര്‍ശിച്ചത്.

സി.പി.മുഹമ്മദിന്റെ പെരുമാറ്റം മോശമായിപ്പോയെന്നും ഭരണകക്ഷി എം.എല്‍.എ എന്ന നിലയില്‍ എന്തും പറയാമെന്ന് സി.പി.മുഹമ്മദ് കരുതേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.