സ്പീക്കറുടെ ചെയറിനടുത്തേക്ക് വന്ന് വനിതാ അംഗങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. വനിതാ അംഗങ്ങളുടെ പെരുമാറ്റം ചെയറിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത് തികച്ചും ഖേദകരമാണ്.

Ads By Google

സഭയുടെ മര്യാദ ലംഘിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് ചെയറിന്റെ ദൗര്‍ബല്യമായി കണക്കാക്കരുത്.

സഭ സുഗമമായി നടത്തിക്കൊണ്ട് പോകാന്‍ പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യമാണുള്ളത്. കക്ഷി നേതാക്കളുടെ യോഗത്തിലുണ്ടായ ധാരണ പോലും ലംഘിക്കപ്പെട്ടു.

നിയമസഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സേവനം പരമാവധി ഒഴിവാക്കാന്‍  നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ സഭയിലുണ്ടായ ബഹളത്തിനിടെ വനിതാ വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ ഇത് ചെയറിന്റെ ബലഹീനതയായി അംഗങ്ങള്‍ കാണരുത്.