തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക എല്‍.ഡി.എഫും യു.ഡി.എഫും നല്‍കി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.കെ.ബാലനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജി.കാര്‍ത്തികേയനുമാണ് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുള്ളത്.

അനവധി തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായത്. പി.സി.ജോര്‍ജ് സ്പീക്കര്‍ സ്ഥാനത്തിനുവേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. എല്‍.ഡി.എഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എ.കെ.ബാലനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു.

അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞശേഷമാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.