g karthikeyanതിരുവനന്തപുരം: കള്ളവോട്ട് വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലെ കാര്യങ്ങള്‍ പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കള്ളവോട്ട് ചെയതതുമായിബന്ധപ്പെട്ട് സ്പീക്കര്‍ നിലപാട് വ്യക്തമാക്കണമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതുസംബന്ധിച്ച് അഭിപ്രായം പറയാന്‍ പ്രതിപക്ഷനേതാവിന് അവകാശമുണ്ട്. എന്നാല്‍ നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ട  ആവശ്യം സ്പീക്കര്‍ക്കില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

ധനവിനിയോഗബില്‍ പാസാക്കുന്ന സമയത്ത് നിയമസഭാംഗങ്ങള്‍ കള്ളവോട്ട് ചെയ്തുവെന്ന് പ്രതിപക്ഷം പ്രസ്താവനയിറക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ധനവിനിയോഗബില്‍ പാസാക്കുന്ന സമയത്ത് കള്ളവോട്ട് ചെയ്തത് ആരാണെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമസഭയിലെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.