Categories

ഐസ്‌ക്രീം ചോദ്യം: നടപടി കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍

തിരുവനന്തപുരം: ഐസ്‌ക്രീം, പാമൊലിന്‍ കേസുകളുമായി ബന്ധപ്പെട്ട നിയമസഭാംഗങ്ങളുടെ ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്ത വിഭാഗത്തില്‍പ്പെടുത്തിയത് ഈ കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതുകൊണ്ടാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ഇത്തരം കാര്യങ്ങളില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ചോദ്യത്തോര വേളയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. എം.എ ബേബി, എം ഹംസ എന്നിവരുടെ ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിടാത്ത വിഭാഗത്തില്‍പ്പെടുത്തിയത്. ഇതോടെ ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഭയില്‍ നേരിട്ട് മറുപടി പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു.

One Response to “ഐസ്‌ക്രീം ചോദ്യം: നടപടി കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍”

  1. mister..............x................

    കുഞ്ഞാപ്പ ദുനിയാവില്‍ നാണം കേടണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.