ന്യൂദല്‍ഹി: സ്‌പെക്ട്രം കുംഭകോണത്തില്‍ പാര്‍ലമെന്റ് സ്തംഭിക്കുന്നത് ഒഴിവാക്കാനായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലും തീരുമാനമായില്ല. അഴിമതി അന്വേഷിക്കാനായി സംയുക്തപാര്‍ലമെന്ററി കമ്മറ്റി വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം നിലയുറപ്പിച്ചതോടെയാണിത്.

വിഷയം അന്വേഷിക്കാനായി കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ അന്വേഷണം ആകാമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ ജെ പി സി അന്വേഷണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ബി ജെ പിവ്യക്തമാക്കുകയായിരുന്നു. ജെ പി സി അന്വേഷണത്തിന് കേന്ദ്രം തയ്യാറല്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭനം തുടരുമെന്നും ബി ജെ പി വ്യക്തമാക്കി.

നേരത്തേ സ്‌പെക്ട്രം അഴിമതിയില്‍ ജെ പി സി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചു. ഇത് തുടര്‍ച്ചയായ 13ാം ദിവസമാണ് ഇരുസഭകളും സ്തംഭിച്ചിരിക്കുന്നത്.