കോഴിക്കോട്: കാല്‍ പന്തുകളിയെ വാക്കുകളില്‍ ആവാഹിപ്പിക്കുന്ന ഫുഡ്ബോള്‍ പ്രേമിയെ കണ്ടെത്താനായി സ്പോര്‍ട്ട്സ് പാരൈഡൈസോ ക്ളബും ഡൂള്‍ ന്യൂസും സംയുക്തമായി നടത്തിയ റൈറ്റപ്പ് കോണ്‍ഡസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു.

കോണ്ഫെഡറേഷന്‍ കപ്പിനോടനുബദ്ധമായാണ് മത്സരം സംഘടിപ്പിച്ചത്. മൊത്തം 16 എന്‍ഡ്രികള്‍ വന്ന മത്സരത്തില്‍ ഒന്നൊഴിയാതെ എല്ലാ എന്‍ഡ്രികളും ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തി.

ഈ മത്സരത്തില്‍ ജര്‍മ്മന്‍ വസന്തംത്തിന്റെ തുടര്‍ച്ചയെ പറ്റി എഴുതിയ അജ്മല്‍ മാണികോത്താണ് ഒന്നാം സ്ഥാനം നേടിയത്.
രണ്ടാം സഥാനത്ത് എത്തിയത് പോര്‍ച്ചുഗല്‍ റഷ്യ മത്സരത്തെ സൂഷ്മമായി സൗന്ദര്യത്മകമായും വിവരിച്ച അബു ജെയിംസ് ആണ്.

മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ക്രിസ്റ്റ്യനോയിലൂടെ പോര്‍ച്ചുഗല്ലിന്‍േയും ഉണര്‍ത്തേഴുനേല്‍പ്പിന്റെയും കഥയെഴിതിയ അനന്ത പത്മനാഭന്‍.

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍