മാഡ്രിഡ്: സ്‌പെയിനിന്റെ സൂപ്പര്‍ ടെന്നിസ് താരം കാര്‌ലോസ് മോയ ടെന്നീസില്‍ നിന്നും വിരമിച്ചു. 15 വര്‍ഷംനീണ്ട ടെന്നിസ് ജീവിതത്തിനുശേഷമാണ് മുന്‍ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് കൂടിയായ മോയ വിടപറഞ്ഞിരിക്കുന്നത്.

തുടര്‍ച്ചയായുണ്ടായ പരിക്കുകള്‍ താരത്തെ വേട്ടയാടിയിരുന്നു. ഇത്തരമൊരു വിടപറയലല്ല താന്‍ ആഗ്രഹിച്ചിരുന്നതെന്ന് പത്രസമ്മേളനത്തില്‍ വികാരാധീനനായി മോയ പറഞ്ഞു. 1998ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉള്‍പ്പടെ 20ലധികം എ ടി പി നേട്ടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ലോകടെന്നിസ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ സ്പാനിഷ് താരമാണ് കാര്‍ലോസ് മോയ.