സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
ഫെര്‍ണാണ്ടോ ഹിയോരോ സ്‌പെയിന്റെ പുതിയ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 13th June 2018 6:23pm

മാഡ്രിഡ്: ജുലന്‍ ലോപെറ്റുഗിയെ പുറത്താക്കിയ ഒഴിവിലേക്ക് റയല്‍മാഡ്രിഡ് മുന്‍ നായകന്‍ ഫെര്‍ണാണ്ടോ ഹിയോരോ നയിക്കും. സ്‌പെയിന്‍ മുന്‍ ദേശീയ താരമായ ഹിയേരോ ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായിരുന്നു. റയലിന് പുറമെ ബോള്‍ട്ടന്‍, അല്‍ റയാന്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു ഹിയോര.

2016-2017 സീസണില്‍ റയല്‍ ഒവിയെഡോയെ പരിശീലിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പോര്‍ച്ചുഗലിനെതിരായ ആദ്യ മത്സരം മുതല്‍ ഹിയോര ടീമിന്റെ ചുമതലേയേല്‍ക്കും.

ലോകകപ്പ് നടക്കാനിരിക്കെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന്റെ പേരിലാണ് സ്‌പെയിന്‍ തങ്ങളുടെ പരിശീലകന്‍ ജുലന്‍ ലോപെറ്റുഗിയെ പുറത്താക്കിയിരുന്നത്. റയല്‍മാഡ്രിഡുമായുള്ള മൂന്നു വര്‍ഷത്തെ കരാറില്‍ ജുലന്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. സ്പെയിന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയേല്‍സാണ് തീരുമാനം പ്രഖ്യാപിച്ചത്.

2016ലാണ് ജുലന്‍ സ്‌പെയിന്റെ പരിശീലക സ്ഥാനമേറ്റെടുത്തിരുന്നത്. അതേ സമയം ലോകകപ്പ് കഴിയുന്നത് വരെ ജുലന്‍ ടീമില്‍ തുടരണമെന്ന് സെര്‍ജിയോ റാമോസ് ഉള്‍പ്പെടയുള്ള നാല് മുതിര്‍ന്ന താരങ്ങള്‍ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement