പാരിസ്: നെതര്‍ലാന്റിനെ (ഹോളണ്ട) പിന്തള്ളി ലോക ജേതാക്കളായ സ്‌പെയിന്‍ വീണ്ടും രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി.

യൂറോ യോഗ്യതാ മത്സരത്തില്‍ സാന്‍ മരിനോയെ ഗോള്‍ മഴയില്‍ മുക്കിയിട്ടും(11-0) ഫിന്‍ലെന്‍ഡിനെതിരെ 2-0ന്റെ ജയം നേടിയിട്ടും ലോകകപ്പ് റണ്ണര്‍ അപ്പായ നെതര്‍ലെതര്‍ലന്‍ഡിന് ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് സ്‌പെയിനെ മറികടന്ന് നെതര്‍ലെതര്‍ലന്‍ഡ് ആദ്യമായി ലോക ഒന്നാം നമ്പര്‍ ടീമായത്.

ഫിഫ 1993ല്‍ റാങ്കിംഗ് സമ്പ്രദായം ആവിഷ്‌കരിച്ചതിന് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഏഴാമത്തെ ടീമായിരുന്നു നെതര്‍ലെതര്‍ലന്‍ഡ്‌സ്. ഇറ്റലിക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ തോറ്റതോടെയാണ് ലോകകപ്പ് വിജയത്തിന് ശേഷം ഒരു വര്‍ഷത്തോളം തുടര്‍ന്ന ഒന്നാം സ്ഥാനം സ്‌പെയിന് വച്ചൊഴിയേണ്ടി വന്നത്.

ഏതായാലും ചിലിക്കെതിരേ നടന്ന സൗഹൃദ മത്സരത്തിലെ 3-2ന്റെ വിജയവും യൂറോ കപ്പ് 2012 യോഗ്യതാ റൗണ്ടില്‍ ലീച്ചന്‍സ്റ്റയിനെതിരേ നടന്ന മത്സരത്തിലെ 6-0ന്റെ തകര്‍പ്പന്‍ ജയവും ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ലോകചാംപ്യന്‍മാരെ സഹായിച്ചു.

പുതുക്കിയ റാങ്കിംഗില്‍ ഹോളണ്ടിനു രണ്ടാംസ്ഥാനത്തേക്കു മടങ്ങേണ്ടി വന്നു. ജര്‍മനി മൂന്നാം സ്ഥാനത്തും കോപ അമേരിക്ക ചാമ്പ്യന്‍മാരായ യുറുഗ്വേ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാംസ്ഥാനത്തുമെത്തി. യുക്രൈനെതിരായ സൗഹൃദ മത്സരത്തിലെ വിജയമാണ് (3-2) ആദ്യമായി നാലാം സ്ഥാനത്തെത്താന്‍ യുറോഗ്വയെ സഹായിച്ചത്.

മുന്‍ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ ആദ്യമായി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബ്രസീലിന്റെ ഏറ്റവുമ മോശം റാങ്കിംങ്ങാണിത്. ഇംഗ്ലണ്ട് നാലു സ്ഥാനങ്ങള്‍ ഇറങ്ങിയ അവര്‍ എട്ടാമതെത്തിയപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മൂന്നു സ്ഥാനങ്ങള്‍ കയറി 12 ലെത്തി.

ആദ്യ പത്ത് റാങ്കുകാര്‍

1 സ്‌പെയിന്‍
2 നെതര്‍ലന്‍ഡ്‌സ്
3 ജര്‍മ്മനി
4 യുറുഗ്വേ
5 പാര്‍ച്ചുഗല്‍
6 ഇറ്റലി
7 ബ്രസീല്‍
8 ഇംഗ്ലണ്ട
9 ക്രായേഷ്യ
10 അര്‍ജന്റീന