എഡിറ്റര്‍
എഡിറ്റര്‍
ഇനി ബ്രസീല്‍- സ്‌പെയിന്‍ ഫൈനല്‍
എഡിറ്റര്‍
Friday 28th June 2013 12:50am

spain-team

ഫോര്‍ട്ടലേസ: ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ##കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍. സഡന്‍ഡെത്ത് വരെ നീണ്ട പോരാട്ടത്തില്‍ 7-6നാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശം. സഡന്‍ഡെത്തില്‍ സ്‌പെയിനിനു വേണ്ടി ജീസസ് നവാസ് ആണ് പന്ത് വലയിലെത്തിച്ചത്.

മൂന്നാംസ്ഥാന മല്‍സരത്തില്‍ ഇറ്റലി യുറഗ്വായെ നേരിടും.

Ads By Google

ഗോള്‍രഹിതമായ 90 മിനിറ്റ് കളിയിലും തുടര്‍ന്നുള്ള അരമണിക്കൂര്‍ എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഒട്ടേറെ അവസരങ്ങള്‍ പാഴാക്കി.

ആദ്യ 10 മിനിറ്റിനിടെ ഇറ്റലിയുടെ ആറു ഗോള്‍ ഷോട്ടുകള്‍ പാഴായി. ഗോളവസരങ്ങളിലേക്ക് പന്തു പാസ് ചെയ്യന്നതില്‍ സ്‌പെയിന്‍ ആദ്യപകുതിയില്‍ അമ്പേ പരാജയമായി.

പ്രത്യാക്രമണങ്ങളില്‍ സ്പാനിഷ് ഗോള്‍മുഖത്ത് ഇറ്റലി പട പല തവണ എത്തിയെങ്കിലും ചെറുത്തുനിന്ന ഗോളി ഇകേര്‍ കസീയസിന്റെ കൈക്കരുത്താണ് സ്‌പെയിനിന്റ രക്ഷക്കെത്തിയത്.

ചാവിയും ഇനിയേസ്റ്റയും പന്തു വരുതിയില്‍ വച്ച് മുന്നേറ്റനിരയ്ക്കു മറിച്ചു നല്‍കിയെങ്കിലും ഫെര്‍ണാണ്ടോ ടോറസിന്റെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ ഫലം കണ്ടില്ല.

ഡേവിഡ് സില്‍വ ഫോമിലല്ലെന്നു തിരിച്ചറിഞ്ഞ കോച്ച് പകരം ജീസസ് നവാസിനെ ഇറക്കി. പെഡ്രോയെ മടക്കിവിളിച്ച് യുവാന്‍ മാട്ടയെയും രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ക്രിസ്റ്റ്യന്‍ മാജിയോയുടെ ഗോളെന്നുറച്ച രണ്ടു ഹെഡറുകള്‍ ക്‌ളോസ്‌റേഞ്ചില്‍നിന്ന് തടഞ്ഞിട്ട കസീയസ്, ഡാനിയേല ഡി റോസിയുടെ കരുത്തുറ്റ ഷോട്ട് തടഞ്ഞിട്ടും മികവു കാട്ടി.

19, 20 മിനിറ്റുകളില്‍ ലഭിച്ച അവസരങ്ങള്‍ ഡി റോസിക്കും മാര്‍ച്ചിസിയോക്കും  മുതലെടുക്കാനായില്ല. പന്ത് 65 ശതമാനം സമയവും കാല്‍ക്കീഴിലാക്കിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍സ്പര്‍ശമുള്ള ഒരേയൊരു നീക്കം മാത്രമേ സ്പാനിഷ് ടീമില്‍നിന്നുണ്ടായുള്ളൂ.

ഗോളെന്നു കരുതിയ രണ്ടു സുവര്‍ണാവസരങ്ങള്‍ ജെറാര്‍ദ് പീക്കേ പാഴാക്കി. ഫിനിഷിങ് പ്രശ്‌നങ്ങള്‍ സ്‌പെയിനിനു മാത്രമല്ല, ഇറ്റലിക്കും വിലങ്ങായി.

Advertisement