എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഫെഡറേഷന്‍ കപ്പ്: സ്‌പെയിനിനും, ഇറ്റലിക്കും തകര്‍പ്പന്‍ ജയം
എഡിറ്റര്‍
Monday 17th June 2013 11:01am

spain-win-confederation

റിയോഡി ജി ജനീറോ, റെസിഫേ:  കോണ്‍ഫെഡറേഷന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഉറുഗ്വയെ പരാജയപ്പെടുത്തി. ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാന്‍ സ്‌പെയിന്‍ ഉറുഗ്വയെ  പരാജയപ്പെടുത്തിയത്.
Ads By Google

മിക്കച്ച ഫോമിലുള്ള സ്‌പെയില്‍ താരങ്ങള്‍ ആദ്യവസാനം വരെ നിറഞ്ഞു കളിച്ച മത്സരത്തില്‍ ഉറുഗ്വേക്കെതിരെ ശക്തമായ ആധിപത്യം നേടാന്‍ സ്‌പെയിനിന് സാധിച്ചു.
കളിയുടെ ഇരുപതാം മിനിട്ടില്‍ പെഡ്രോയിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. പിന്നീട്  നിരവധി ഗോളവസരങ്ങളാണ് ഇരു ടീമികള്‍ക്കും ലഭിച്ചത്.
പ്രതിരോധ നിരയില്‍ നിന്ന് മുന്നേറി കളിച്ച സൊളഡാഡോയാണ് സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്.

സൂപ്പര്‍ താരം ഫാബ്രികസ് നല്‍കിയ പാസുമായി മുന്നേറിയ സൊളഡാഡോ കൃത്യമായി പന്ത്‌ വലയിലെത്തിക്കുകയായിരുന്നു.  രണ്ട് ഗോളുകള്‍ നേടി വിജയം ഏറെക്കുറെ ഉറപ്പിച്ച  സ്‌പെയിനിനെ ഞെട്ടിച്ച് കൊണ്ട് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ 88ാം മിനിട്ടില്‍ സുവാരസ് ഉറുഗ്വയുടെ ആശ്വാസ ഗോള്‍ നേടി. പിന്നീട് എതിരാളികളുടെ ഗോള്‍ വല ലക്ഷ്യമാക്കി ഉറുഗ്വ താരങ്ങള്‍ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

കളിയിലേക്ക്‌  തിരിച്ച് വരാനുളള ഉറുഗ്വ താരങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സ്‌പെയിനിന് മുന്നില്‍ ഉറുഗ്വക്ക് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു.

കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്നലെ  നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇറ്റലി മെക്‌സിക്കോയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി മെക്ക്‌സിക്കോയെ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ മെക്‌സിക്കോയായിരുന്നു കളിയില്‍ മുന്നിട്ട്  നിന്നിരുന്നത്. എന്നാല്‍ കിട്ടിയ ഗോളവസരങ്ങള്‍ വലയിലെത്തിക്കുന്നതില്‍ മെക്‌സിക്കോ പരാജയപ്പെടുകയായിരുന്നു.

ആന്‍ഡ്രിയ പിര്‍ലോ നേടിയ ഗോളുകളാണ് ഇറ്റലിയെ വിജയത്തിലെത്തിച്ചത്.  കിട്ടിയ നല്ലൊരു ഫ്രീക്കിക് വലയിലെത്തിക്കാന്‍ ഇറ്റാലിയന്‍ താരത്തിന് സാധിച്ചതോടെ വിജയം ഇറ്റലിക്കാപ്പം നില്‍ക്കുകയായിരുന്നു.

Advertisement