മാഡ്രിഡ്: സ്‌പെയിനിലെ വിമാനത്താവളങ്ങളില്‍ വ്യോമഗതാഗത നിയന്ത്രണ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വ്യോമഗതാഗതം സൈന്യം ഏറ്റെടുത്തു. പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളും പണിമുടക്കിനെ തുടര്‍ന്ന് സ്തംഭനത്തിലേക്ക് നീങ്ങവേയാണ് സൈന്യത്തിന്റെ ഇടപെടല്‍.

അതിനിടെ ജീവനക്കാരുടെ സമരം യാത്രക്കാരെ കാര്യമായി ബാധിച്ചു. വിവിധരാഷ്ട്രങ്ങളിലേക്കും തിരിച്ചും യാത്രചെയ്യേണ്ട ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നേരത്തേ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തതും വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു.

സ്പാനിഷ് വിമാനത്താവള അധികൃതരുമായി ജോലി സമയത്തെയും വ്യവസ്ഥകളെയും ചൊല്ലിയുള്ള തര്‍ക്കമാണു വ്യോമ ഗതാഗത നിയന്ത്രണ ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്. ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന പ്രധാനമന്ത്രി ജോസ് ലൂയിസ് സെപാറ്ററോ നല്‍കിയ മുന്നറിയിപ്പ് ഇവര്‍ അവഗണിക്കുകയായിരുന്നു.