എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയ്ക്ക് വോട്ടു ചെയ്ത ഗ്രാമീണരുടെ വീടിന് തീവച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍, വീഡിയോ
എഡിറ്റര്‍
Wednesday 15th March 2017 11:34am

 

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്തവര്‍ക്ക് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ബി.ജെ.പിയ്ക്ക് വോട്ടു ചെയ്‌തെന്ന് ആരോപിച്ച് ഗ്രാമീണരുടെ വീടിന് തീവയ്ക്കുകയും ചെയ്തു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ രാജ്ബര്‍ മേഖലയിലാണ് ഗ്രാമീണര്‍ക്കു നേരെ സമാജ് വാദി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

എന്തു കൊണ്ട് ബി.ജെ.പിയ്ക്ക് വോട്ടു ചെയ്തുവെന്നും എന്തു കൊണ്ട് സൈക്കിളിന് വോട്ടു ചെയതില്ലെന്നും ആക്രമികള്‍ ചോദിച്ചതായി ആക്രമിക്കപ്പെട്ടവര്‍ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും എസ്.പിയുടെ അരാജകത്വത്തിന് അവസാനം കുറിക്കുമെന്നും പറഞ്ഞായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.


Also Read: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ പരകായ പ്രവേശം ചെയ്ത ഇന്ദിരാഗാന്ധിയാണോ; നേതാക്കളെ താരതമ്യം ചെയ്ത് അഡ്വ. ജയശങ്കര്‍


312 സീറ്റുകള്‍ നേടിയാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിജയിച്ചത്. ഭരണ തുടര്‍ച്ച മോഹിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ എസ്.പിയ്ക്കും സഖ്യ കക്ഷിയായ കോണ്‍ഗ്രസിനും ദയനീയമായ പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.

വീഡിയോ കാണാം

Advertisement