തൃശൂര്‍: സാഹിത്യകാരനും സംഗീതജ്ഞനും തിരക്കഥാകൃത്തുമായ എസ്.പി രമേഷ്(64) അന്തരിച്ചു. തൃശൂര്‍ മാനസിക ആരോഗ്യകേന്ദ്രം മുന്‍ ഡയറക്ടറായിരുന്നു. അമ്മാടത്തെ വസതിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

സംവിധായകന്‍ അരവിന്ദന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കയത് രമേഷാണ്. അന്തിപ്പൊന്‍വെട്ടം, സൂത്രധാരന്‍ തുടങ്ങിയ സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. അരവിന്ദന്റെ സഹപ്രവര്‍ത്തകനായ എസ്.പി രമേഷിന് ആ സൗഹൃദമാണ് പോക്കുവെയിലിന്റെ തിരക്കഥാകൃത്താക്കി മാറ്റിയത്.