എഡിറ്റര്‍
എഡിറ്റര്‍
സോയാബീന്‍ ഫ്രൈ
എഡിറ്റര്‍
Thursday 18th May 2017 2:20pm

ചോറിനൊപ്പം സൈഡ് ഡിഷായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് സോയാബീന്‍ ഫ്രൈ. ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിക്കും റൊട്ടിക്കും ഒപ്പവും ഇതു വിളമ്പാം. പ്രോട്ടീന്റെ നല്ലൊരു സോഴ്‌സ് ആണിത്.

ആവശ്യമുള്ള സാധനങ്ങള്‍

സോയാബീന്‍: 100ഗ്രാം
സവാള: രണ്ടെണ്ണം
പച്ചമുളക്: മൂന്നെണ്ണം
സോയാ സോസ്: ഒന്നര ടേബിള്‍ സ്പൂണ്‍
ഇഞ്ചി: ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി: ഒരു ടേബിള്‍സ്പൂണ്‍
ചെറിയുള്ളി: അല്പം
വെളിച്ചെണ്ണ: ആവശ്യത്തിന്

സോയാസോസ്: ഒന്നര ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ്: ഒന്നര ടേബിള്‍സ്പൂണ്‍
കശ്മീരി മുളകുപൊടി: ഒരുടീസ്പൂണ്‍
കുരുമുളക്: ഒരു ടീസ്പൂണ്‍
വിനാഗിരി: അര ടേബിള്‍സ്പൂണ്‍
മുട്ട: ഒന്ന്
മൈദ: രണ്ടു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്നവിധം:

സോയ ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക. വെള്ളത്തില്‍ നിന്നും പിഴിഞ്ഞെടുത്ത് വീണ്ടും രണ്ടു മൂന്നു തവണ കഴുകി പിഴിഞ്ഞ് എടുക്കുക.

മുളകു പൊടിയും കുരുമുളകു പൊടിയും മുട്ടയും സോയ സോസും വെളുത്തുള്ളി ഇഞ്ചി പെയ്സ്റ്റും മൈദയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അരമണിക്കൂര്‍ വെക്കുക.

ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് അതിലേക്ക് വലിയുള്ളിയും പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഉള്ളി ഗോള്‍ഡന്‍ കളറായാല്‍ സോയ സോസും ടൊമാറ്റോ സോസും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തശേഷം കുറഞ്ഞ തീയില്‍ കുറച്ചുസമയം വേവിക്കുക. ശേഷം മാറ്റിവെക്കുക.

നേരത്തെ തയ്യാറാക്കിവെച്ച സോയാബീന്‍ എണ്ണയിലിട്ട് വറുത്തെടുക്കുക. ഇത് തയ്യാറാക്കിവെച്ച ഉള്ളിയിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. കാല്‍കപ്പ് വെള്ളം ചേര്‍ത്ത് രണ്ട് മിനിറ്റ് വേവിക്കുക. സോയാബീന്‍ ഫ്രൈ റെഡി.

Advertisement