Categories

അച്ഛനെ ഇങ്ങിനെ വില കുറച്ചു കാണരുത്; വാര്‍ത്തകളില്‍ മനംനൊന്ത് സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

കൊച്ചി:അച്ഛനെ ഇങ്ങിനെ വില കുറച്ചു കാണരുതെന്ന അഭ്യര്‍ഥനയുമായി കഴിഞ്ഞ ദിവസം അന്തരിച്ച നടനും നര്‍ത്തകനുമായ രാജാറാമിന്റെയും നടി താര കല്ല്യാണിന്റെയും മകള്‍ സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛനെ വില കുറച്ചു കാണിച്ചും തെറ്റായി ചിത്രീകരിച്ചും വരുന്ന വാര്‍ത്തകളില്‍ മനംനൊന്താണ് ഈ കുറിപ്പിടുതെന്ന് സൗഭാഗ്യ പറയുന്നു.

അച്ഛന് വിജയകരമായൊരു കരിയര്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍, അദ്ദേഹം ജനപ്രിയനായിരുന്നില്ലെന്ന് അതിന് അര്‍ഥമില്ല. ഇരുപതോളം ജനപ്രിയ ടെലിവിഷന്‍് പരമ്പരകളില്‍ നായകനായിരുന്നു. മിനി സ്‌ക്രീനിലെ ഏറ്റവും സുന്ദരനായ നായികനായിരുന്നു. അദ്ദേഹം എന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഇപ്പോള് പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകളെ് അച്ഛന് അപകീര്‍ത്തികരമാണ്. ഇതുപോലൊരു അച്ഛന്‍ വേറെയില്ല. അമ്മയെ സംബന്ധിച്ചിടത്തോളം സ്‌നേഹനിധിയായ ഭര്‍ത്താവായിരുന്നു. അച്ഛാ… നിങ്ങള് എന്നും എന്റെ ഹീറോ ആയിരിക്കും എന്നും ഫേസ്ബുക്ക്് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ കൊച്ചിയിലെ അമൃതഹോസ്പിറ്റലിലായിരുന്നു രാജാറാമിന്റെ അന്ത്യം

സൗഭാഗ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു….

ഇതുപോലൊന്ന് പോസ്റ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ്. അദ്ദേഹത്തിന് ഡെങ്കിപ്പനിയായിരുന്നില്ല. വൈറല്‍പ്പനി മാത്രമായിരുന്നു. പിന്നീട് നെഞ്ചില് ഇന്‍ഫെക്ഷനായി. ഇതിനെ തുടര്‍ന്ന്ാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്‌റ്റെസീമിയ എ ഗുരുതരമായ അവസ്ഥയായി. പിന്നീട് അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലായി. ഒമ്പത് ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. ദയവ് ചെയ്ത് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കരുത്.

അദ്ദേഹത്തിന് വിജയകരമായ ഒരു കരിയര്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍ , ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ചെറിയ വേഷങ്ങള്‍ ചെയ്തതുകൊണ്ട് അദ്ദേഹം ജനപ്രിയനായ ഒരു നടനായിരുന്നില്ലെന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വല്ലാത്ത വിഷമമാണ് ഉണ്ടാവുന്നത്.

ദേശാടനപ്പക്ഷികള്‍, നിഴല്‍യുദ്ധം തുടങ്ങി ഇരുപതോളം ടെലിവിഷന് പരമ്പരകളില് നായകനായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ പറയില്ലെങ്കിലും മിനി സ്‌ക്രീനിലെ ഏറ്റവും സുന്ദരനായ, ഏറ്റവും ആരാധകരുള്ള നായകനായിരുന്നു എ്ന്ന് പറയുതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഇത്തരം തെറ്റായ വാര്‍ത്തകള്‍് അച്ഛന് അപകീര്‍്ത്തികരമാണ്.

ഇതിനെല്ലാം പുറമെ,അത്ഭുതകരമായൊരു വ്യക്തിയായിരുന്നു അദ്ദേഹം.ഇതുപോലൊരു അച്ഛന് വേറെയില്ല. അമ്മയെ സംബന്ധിച്ചിടത്തോളം സ്‌നേഹനിധിയായ ഭര്ത്താവായിരുന്നു. അച്ഛാ… നിങ്ങള് എന്നും എന്റെ ഹീറോ ആയിരിക്കും