ചെന്നൈ: ഒന്നിച്ചുവരുന്ന ആഘോഷങ്ങള്‍ പ്രമാണിച്ച് ഏതാനും സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി ട്രാക്കിലിറങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. റമളാന്‍, ഓണം, വിനായകചതുര്‍ത്ഥി തുടങ്ങിയ ആഘോഷങ്ങള്‍ ഒരുമിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ട്രെയിനുകള്‍ അനുവദിച്ചത്.

06304 നാഗര്‍കോവില്‍-മംഗലാപുരം സ്‌പെഷല്‍ ട്രെയിന്‍, 06067 ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം സ്‌പെഷല്‍ ട്രെയിന്‍ (കോയമ്പത്തൂര്‍ വഴി), 06069 ചെന്നൈ സെന്‍ട്രല്‍-നാഗര്‍കോവില്‍ സ്‌പെഷല്‍ ട്രെയിന്‍ (കോയമ്പത്തൂര്‍ വഴി), 06070 ട്രെയിന്‍ നാഗര്‍കോവിലില്‍-ചെന്നൈ എഗ്മൂര്‍(മധുര, തിരുച്ചിറപ്പള്ളി) എന്നിവയാണ് അനുവദിച്ച പുതിയ ട്രെയിനുകള്‍. ഈ സ്‌പെഷല്‍ ട്രെയിനുകളില്‍ ആഗസ്ത് 24 മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ലഭ്യമാണെന്ന ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.