വിശാഖപട്ടണം: നോര്‍ത്ത് സോണിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് സൗത്ത് സോണ്‍ ദുലീപ് ട്രോഫി സ്വന്തമാക്കി. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സൗത്ത്‌സോണ്‍ കിരീടം നേടുന്നത്.

സ്‌കോര്‍: സൗത്ത്‌സോണ്‍ 477, 3/178 നോര്‍ത്ത് സോണ്‍ 337,317. സൗത്തിനായി ആദ്യ ഇന്നിംഗ്‌സില്‍ ബദരീനാഥ് സെഞ്ച്വറി(136) നേടി. മനീഷ് പാണ്ഡേ 74 മികച്ച് ബാറ്റിംഗ് നടത്തി. രണ്ടാം ഇന്നിംഗ്‌സില്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് പ്രകടനമാണ് 71 സൗത്ത് സോണിനെ കളിയുടെ നാലാംദിനംതന്നെ വിജയത്തിലേക്കെത്തിച്ചത്.

പ്രഗ്യാന്‍ ഓജ, ശ്രീനാഥ് അരവിന്ദ്, എ.മിതുന്‍ എന്നിവര്‍ സൗത്തിനായി ആദ്യ ഇന്നിംഗ്‌സില്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ഇത് പതിനൊന്നാം തവണയാണ് സൗത്ത് ട്രോഫി നേടുന്നത്.