Categories

Headlines

ട്രാക്‌സ്യൂട്ട് ഇല്ല, ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് മാര്‍ച്ച് പാസ്റ്റില്‍ നാണം കെട്ട് കേരളം

 

തിരുവനന്തപുരം: 29 ാം ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് മാര്‍ച്ച് പാസ്റ്റില്‍ കേരള താരങ്ങള്‍ ഇറങ്ങിയത് ട്രാക്‌സ്യൂട്ടില്ലാതെ. തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിലാണ് പുതിയ ട്രാക്‌സ്യൂട്ട് വരെയില്ലാതെ കേരളാ താരങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നത്.


Also Read: ‘ഒരു യുദ്ധത്തിലും ഫാസിസ്റ്റുകള്‍ ജയിച്ച ചരിത്രമില്ല’; വിയോജിപ്പുകളെ ദേശദ്രോഹമാക്കി മാറ്റുന്നെന്ന് സച്ചിദാനന്ദന്‍


സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനാസ്ഥ മൂലമാണ് ആതിഥേയ താരങ്ങള്‍ക്ക് ഈ അപമാനം സഹിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക് ട്രാക്‌സ്യൂട്ട് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന അലറ്റിക് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൗണ്‍സില്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ട്രാക്‌സ്യൂട്ട് ഇല്ലാത്ത കാര്യം പരിശീലകര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൗണ്‍സില്‍ അംഗം ‘ഉള്ളത് ഇട്ട് പോകാന്‍’ പറയുകയായിരുന്നെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss: ഹാദിയ കേസ്; സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമീഷന്‍


മീറ്റിന്റെ ആദ്യ ദിനത്തില്‍ 12 മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. കേരളവും തമിഴ്‌നാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മീറ്റില്‍ കാഴ്ചവെക്കുന്നത്. 338 പോയിന്റോടെ കേരളം ഒന്നാമതും 337 പോയിന്റോടെ തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ് നിലവില്‍.



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ