Administrator
Administrator
ദ. കൊറിയന്‍ സൈന്യം വീണ്ടും അഫ്ഗാനിലേക്ക്‌
Administrator
Saturday 31st October 2009 10:02am

afghan-natto

സോള്‍: ദക്ഷിണ കൊറിയ അഫ്ഗാനിസ്ഥാനിലേക്ക് വീണ്ടും സൈന്യത്തെ അയക്കുന്നു. അഫ്ഗാനിസ്ഥാനില്‍ പണിയെടുക്കുന്ന സ്വന്തം തൊഴിലാളികളുടെ സുരക്ഷക്കായാണ് സൈന്യത്തെ അയക്കുന്നതെന്ന ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘വാം’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാനിസ്ഥാനിലെ ദക്ഷിണ കൊറിയന്‍ തൊഴിലാളികളുടെ എണ്ണം 130 ആക്കി ഉയര്‍ത്താന്‍ രാജ്യം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ അയ്ക്കാനുള്ള തീരുമാനം.

ദക്ഷിണ കൊറിയ അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കുന്നത് വിദേശകാര്യ മന്ത്രാലയ വക്താവ് മൂണ്‍ തായ് യങ് സ്ഥീരീകരിച്ചു. എന്നാല്‍ സൈന്യം സഖ്യസേന നടത്തുന്ന സൈനിക നടപടികളില്‍ പങ്കെ
ുക്കില്ലെന്ന് വ്യക്തമാക്കി. സ്വന്തം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സൈന്യത്തെ അയയ്ക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈനികരെയും പൊലീസുകാരെയും നിയോഗിക്കാനും ദക്ഷിണ കൊറിയക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ സഹായം നല്‍കണമെന്ന് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

നേരത്തെ അഞ്ച് വര്‍ഷം അഫ്ഗാനില്‍ വിന്യസിച്ച സേനയെ ദക്ഷിണ കൊറിയ 2007 ല്‍ പിന്‍വലിച്ചിരുന്നു. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും അടക്കമുള്ളവരെയും അന്ന് തിരികെ വിളിച്ചിരുന്നു.

Advertisement