തെന്നിന്ത്യന്‍ മാദകസുന്ദരി നമിത വണ്ണം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണിപ്പോള്‍. ബോളീവുഡിലേയ്ക്കുള്ള അരങ്ങേറ്റത്തിന്റെ മുന്നോടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളീവുഡില്‍ പേരും പെരുമയും നേടിയ തമിഴ് തെലുങ്കു നടിമാരെ പിന്‍തുടരാണ് നമിതയുടേയും ശ്രമം.എന്നാല്‍ താന്‍ ബോളീവുഡിനെ ലക്ഷ്യമിടുന്ന എന്ന വാര്‍ത്ത് നമിത നിഷേധിച്ചിട്ടുണ്ട്. തടി കുറയ്ക്കുന്നത് ഫിറ്റനസിന്റെ ഭാഗമായാണെന്നാണ് നമിത പറയുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലെ റോളുകള്‍ തന്നെ വേണ്ടവിധം തൃപ്തിപ്പെടുത്തുന്നുണ്ടെന്നാണ് നമിത പറഞ്ഞതെങ്കിലും സിനിമാരംഗത്തെ പലരും ഇത് വിശ്വസിക്കാന്‍ തയ്യാറല്ല.
ശരീരത്തിന് വണ്ണം കുറയ്ക്കാനുള്ള നമിതയുടെ ശ്രമം അത്ര വിജയമായില്ലത്രേ. എന്നാല്‍ ചില കുബുദ്ധികള്‍ പറയുന്നത് നമിതയുടെ ഭക്ഷണപ്രിയമാണ് തടികുറയാത്തതിന് പിന്നിലെന്നാണ്.