Categories

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യയുടെ സമ്മാനം; സൗത്ത് ഏഷ്യ ഉപഗ്രഹം ഇന്ന് വൈകീട്ട് വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: തെക്കേ ഏഷ്യയിലെ രാജ്യങ്ങള്‍ക്കായി ഇന്ത്യ നല്‍കുന്ന സമ്മാനമായ കൃത്രിമോപഗ്രഹം സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ന് വൈകീട്ട് വിക്ഷേപിക്കും. വികൃതിപ്പയ്യന്‍ എന്ന വിളിപ്പേരുള്ള ഉപഗ്രഹം വൈകീട്ട് 04:57 നാണ് വിക്ഷേപിക്കുക.

സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള സമ്മാനമായാണ് ഇന്ത്യ ഉപഗ്രഹം തയ്യാറാക്കിയതെങ്കിലും പാകിസ്താന്‍ ഇതില്‍ നിന്ന് പിമന്‍മാറിയതോടെയാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം എന്ന പേരിടാന്‍ തീരുമാനിച്ചത്.


Don’t Miss: സമാനതകകളില്ലാത്ത ക്രൂരത; നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു


നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളാണ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുക. ഈ രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് ഉപഗ്രഹത്തിന്റെ സേവനം.

50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ഉപഗ്രഹത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.