എഡിറ്റര്‍
എഡിറ്റര്‍
മണ്ടേലയുടെ ആരോഗ്യനില ഗുരുതരമാണെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Sunday 9th June 2013 12:32pm

nelson-mandela

ജോഹന്നാസ്ബര്‍ഗ്: ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില ഗുരുതരമാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് 94 കാരനായ മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ ജേക്കബ് സുമയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലും മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അണുബാധക്കുള്ള ചികിത്സക്കും, കരളിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കും ശേഷമാണ് അന്ന് അദ്ദേഹം ആശുപത്രി വിട്ടത്.

ശസ്ത്രക്രിയക്ക് ശേഷം 18 ദിവസത്തോളം മണ്ടേല ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മണ്ടേല പിന്നീട് പൊതു പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

മണ്ടേല കുറച്ച് ദിവസങ്ങളായി രോഗബാധിതനാണെന്നും ശനിയാഴ്ച അസുഖം അധികാരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് പുറത്തിറക്കി പ്രസ്താവനയില്‍ പറയുന്നു.

മണ്ടേലയ്ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതും അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിന്റെ എക്കാലത്തേയും മികച്ച നേതാക്കളില്‍ ഒരാളാണ് മണ്ടേല. അദ്ദേഹത്തിന്റെ അസുഖത്തില്‍ രാജ്യം അതീവ ദുഃഖത്തിലാണെന്നും, അസുഖം ഭേദമാകാന്‍ രാജ്യം മൊത്തം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.

Advertisement