എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഗ്രെയിം സ്മിത്ത് വിരമിയ്ക്കുന്നു
എഡിറ്റര്‍
Tuesday 4th March 2014 8:24am

gream-smith

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ഗ്രെയിം സ്മിത്ത് വിരമിയ്ക്കാനൊരുങ്ങുന്നു.

ഇപ്പോള്‍ നടന്നു കൊണ്ടിരിയ്ക്കുന്ന ഓസ്‌ട്രേലിയ- ന്യസിലാന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരമിയ്ക്കുമെന്നാണ് സ്മിത്ത് അറിയിച്ചിരിയ്ക്കുന്നത്.

വളരെ അപ്രതീക്ഷിതമായി വിരമിക്കല്‍ വാര്‍ത്ത പുറത്ത് വിട്ടതിലൂടെ ആരാധകരെയൊന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ് സ്മിത്ത്.

ഈ പരമ്പര അവസാനിയ്ക്കുന്നതോടെ കളിക്കളം വിടുമെന്നാണ് സ്മിത്ത് അറിയിച്ചിരിയ്ക്കുന്നത്. സ്വന്തം ടീമംഗങ്ങളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചീഫുകളുമുള്‍പ്പെടെ എല്ലാവരും 33കാരനായ സ്മിത്തിന്റെ വിരമിയ്ക്കല്‍ വാര്‍ത്തയില്‍ നിരാശരായി എന്നാണ് റിപ്പോര്‍ട്ട്.

കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താന്‍ കളിക്കളത്തില്‍ നിന്ന് പിരിയുന്നതെന്നും ജീവിതത്തില്‍ താനെടുത്ത ഏറ്റവും കടുത്ത തീരുമാനമാണിതെന്നും വിരമിക്കല്‍ വാര്‍ത്ത അറിയിച്ചതിനു ശേഷം സ്മിത്ത് പറഞ്ഞു.

ശക്തനായ ബാറ്റ്‌സ്മാനെന്ന് പേരെടുത്ത സ്മിത്ത് 18 വയസുമുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്നു. ഏറ്റവുമധികം ടെസ്റ്റുകള്‍ വിജയിച്ചുവെന്ന ലോക റെക്കോര്‍ഡുമായാണ് സ്മിത്ത് തന്റെ കരിയര്‍ അവസാനിപ്പിയ്ക്കാനൊരുങ്ങുന്നത്.

Advertisement