അബുദാബി: പാക്കിസ്താനെതിരായ ആദ്യ ട്വന്റി-20 യില്‍ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത പാക്കിസ്താന്‍ 119 റണ്‍സിന് പുറത്തായി. മറുപടിയായി നാലുവിക്കറ്റ് മാത്രം നഷ്ടമാക്കി ദക്ഷിണാഫ്രിക്ക വിജയം നേടുകയായിരുന്നു. 41 റണ്‍സ് നേടിയ ജെ പി ഡുമിനിയാണ് കളിയിലെ താരം.

16 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുവീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ സോട്ട്‌സോബെ ആണ് പാക്കിസ്താനെ തകര്‍ത്തത്. ബോതെയും മൂന്നുവിക്കറ്റ് വീഴ്ത്തി. 25 റണ്‍സെടുത്ത അഫ്രീഡിയും 27 രണ്‍സ് നേടിയ മിസ്ബാ ഉള്‍ ഹഖുമാണ് പാക് നിരയില്‍ തിളങ്ങിയത്.