കൊളംബൊ: ട്വന്റി-20 വനിതാ ലോകകപ്പിലെ ആദ്യദിവസത്തെ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും വിജയം. ദക്ഷിണാഫ്രിക്ക ആറുവിക്കറ്റിന് ആതിഥേയരായ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍, വിന്‍ഡീസ് ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനേയും കടപുഴക്കി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വ്യാഴാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.

Ads By Google

Subscribe Us:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 20 ഓവറില്‍ 79 റണ്‍സിന് പുറത്തായി. ഓപ്പണര്‍ തൃഷ ചെട്ടിയുടെ മികവില്‍ 17.2 ഓവറില്‍ ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ്  നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു.

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണെടുത്തത്. അര്‍ധസെഞ്ച്വറി പ്രകടനം നടത്തിയ ദിയാന്‍ഡ്ര ഡോട്ടിന്റെ(58 നോട്ടൗട്ട്) മികവില്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 118 റണ്‍സെടുത്ത് വിജയം കണ്ടു.