ചെന്നൈ: ലോകകപ്പ് നേടാമെന്ന സ്വപ്‌നങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. ക്യാപറ്റന്‍ ഗ്രെയിം സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലെത്തിയത്.

ഇതുവരെ കിട്ടാക്കനിയായ ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ടീം ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയത്. ദൗര്‍ഭാഗ്യങ്ങളുടെ ടീമായാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്. കാലിസ്, ആംല, സ്റ്റെയ്ന്‍, ഡിമിനി, ഡിവില്ലിയേഴ്‌സ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.