എഡിറ്റര്‍
എഡിറ്റര്‍
ഏകദിന റാങ്കിങ്ങിലും ദക്ഷിണാഫ്രിക്ക തന്നെ മുന്നില്‍
എഡിറ്റര്‍
Wednesday 29th August 2012 1:45pm

റോസ്ബൗള്‍: ഏകദിന റാങ്കിങ്ങിലും ദക്ഷിണാഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ഒന്നാമതെത്തുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റ് റാങ്കിലും ട്വന്റി-20 യിലും ദക്ഷിണാഫ്രിക്ക നേരത്തേ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Ads By Google

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 80 റണ്‍സിന് ഇംഗ്ലണ്ടിനെ തറപറ്റിച്ചതാണ് ദക്ഷിണാഫ്രിക്കയെ  ഈ അപൂര്‍വ്വ നേട്ടത്തിലെത്തിച്ചത്.

ഇംഗ്ലണ്ടിനെ തന്നെ ടെസ്റ്റ് പരമ്പരയിലും പരാജയപ്പെടുത്തിയാണ് ടെസ്റ്റ് റാങ്കിങ്ങിലും ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്.

ഹഷിം ആംലയുടെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. 124പന്തില്‍ നിന്ന് 150 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ആംല നേടിയത്. ആംലയുടെ കരയറിലെ മികച്ച സ്‌കോറാണിത്.

ഇതോടെ ഏകദിനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി ആംല.  വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോഡ് മറികടന്നാണ് ആംല ഈ നേട്ടം കൈവരിച്ചത്. 57 ഇന്നിങ്‌സില്‍ നിന്നാണ് ആംല 3000 തികച്ചത്. റിച്ചാര്‍ഡ്‌സ് 69 ഇന്നിങ്‌സില്‍ നിന്നാണ് 300 തികച്ചത്.

Advertisement