Categories

ആളിക്കത്തി, ഇന്ത്യ എരിഞ്ഞടങ്ങി

നാഗ്പൂര്‍: തോല്‍വി ഇന്ത്യക്ക് പുത്തരിയല്ല, അത് ലോകകപ്പിലായാലും മറ്റേതെങ്കിലും മല്‍സരത്തിലായാലും. എങ്കിലും നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലെ ഇന്ത്യയുടെ തോല്‍വി അവിശ്വസനീയമായിരുന്നു. ആരുംകൊതിക്കുന്ന തുടക്കം നേടിയിട്ടും മധ്യനിരയും വാലറ്റവും കൂട്ടആത്മഹത്യ നടത്തിയതാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്താമെന്ന ഇന്ത്യയുടെ മോഹങ്ങളെ ചാരമാക്കിയത്. ആവേശം ഹിമാലയം കയറിയ മല്‍സരത്തില്‍ മൂന്നുവിക്കറ്റിനായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. സ്‌കോര്‍. ഇന്ത്യ 296, ദക്ഷിണാഫ്രിക്ക 7/ 300 അഞ്ചുവിക്കറ്റെടുത്ത സ്റ്റെയിനാണ് കളിയിലെ താരം.

ആളിക്കത്തി ഇന്ത്യന്‍ ഓപ്പണിംഗ്
ടോസ്‌നേടിയ ക്യാപ്റ്റന്‍ ധോണി രണ്ടാമതൊന്ന് ആലോചിച്ചില്ല. ബാറ്റിംഗ് തിരഞ്ഞെടുത്തു. സച്ചിനും സെവാഗും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഇല്ലാതാക്കുകയായിരുന്നു പിന്നീട്. പവര്‍പ്ലേയിലെ ഏറ്റവും മികച്ച സ്‌കോറും ഇന്ത്യ കണ്ടെത്തി. ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ സച്ചിനും (111) അര്‍ധസെഞ്ച്വറി നേടിയ സെവാഗും (73) ചേര്‍ന്ന് മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്.

സ്‌കോര്‍ 142ല്‍ നില്‍ക്കെ സെവാഗ് പുറത്തായി. എന്നാല്‍ സച്ചിന് കൂട്ടായെത്തിയ ഗംഭീര്‍ റണ്‍നിരക്ക് താഴാതെ ശ്രദ്ധിച്ചു. ഇരുവരും വീണ്ടും നൂറുറണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 267ല്‍ നില്‍ക്കേയാണ് സച്ചിന്‍ പിരിഞ്ഞത്.

മധ്യനിരയുടേയും വാലറ്റത്തിന്റേയും ആത്മഹത്യ
സച്ചിന്‍ പോയശേഷം ഇന്ത്യന്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന രംഗങ്ങളായിരുന്നു വിദര്‍ഭ ഗ്രൗണ്ടില്‍ നടന്നത്. അതുവരെ ഹതാശരായിരുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വീണ്ടും പുലികളായി. അവസാന ഒമ്പതുവിക്കറ്റുകള്‍ വെറും 29 റണ്‍സിന് തീര്‍ന്നു.

കളി തുടങ്ങുന്നതിന് മുമ്പ് സച്ചിനും സെവാഗും മികച്ച തുടക്കം നല്‍കണമെന്നായിരുന്നു ധോണിയുടെ ഉപദേശം. ഓപ്പണിംഗ് തങ്ങളുടെ റോള്‍ നിര്‍വ്വഹിച്ചു. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നതോടെ ഒരുഘട്ടത്തില്‍ 400 എടുക്കുമെന്ന് കരുതിയ ടീം ഇന്ത്യ വെറും 296ന് പവലിയനിലെത്തി.

മറുപടിയായി മികച്ച തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. നെഹ്‌റയും സഹീറും മുനാഫ് പട്ടേലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു. ക്യാപ്റ്റന്‍ സ്മിത്ത് ഒരിക്കല്‍ക്കൂടി സഹീര്‍ ഖാന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് ആംലയും (61) കാലിസും (69) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ആംല പുറത്തായശേഷം എത്തിയ ഡിവില്ലയേഴ്‌സ് കളി പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നിശ്ചയത്തിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഡിവില്ലിയേഴ്‌സിനെ (52) ഹര്‍ഭജന്‍ വീഴ്ത്തിയതോടെ ഇന്ത്യന്‍ പ്രതീക്ഷക്ക് വീണ്ടും ജീവന്‍ വെച്ചു.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ഹര്‍ഭജന് പകരം നെഹ്‌റയെ പന്തേല്‍പ്പിച്ച ധോണിക്ക് പിഴച്ചു. പീറ്റേഴ്‌സണായിരുന്നു നെഹ്‌റയെ നേരിട്ടത്. ആദ്യ പന്ത് ബൗണ്ടറി, രണ്ടാം പന്ത് സിക്‌സര്‍, ഒടുവില്‍ നാലാം പന്തില്‍ വീണ്ടും ബൗണ്ടറി. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി. നിര്‍ണായക മല്‍സരത്തില്‍ തോല്‍ക്കുന്നവരെന്ന ദുഷ്‌പ്പേര് ഒരുപരിധി വരെ മാറ്റാന്‍ ഈ വിജയം ദക്ഷിണാഫ്രിക്കയെ സഹായിക്കും എന്നത് വ്യക്തമാണ്.

2 Responses to “ആളിക്കത്തി, ഇന്ത്യ എരിഞ്ഞടങ്ങി”

  1. sachin

    The only one mistake that dhoni done yesterday is the “taking the patting powerplay in the 38th over” remeber there was a runrate of 8 in that time…he should take it in 45th over.

  2. sachin

    The only one mistake that dhoni done yesterday was “taking the batting powerplay in the 38th over” remember there was a runrate of 8 in that time…he should take it in 45th over.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ