എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഗാംഗുലി
എഡിറ്റര്‍
Sunday 27th May 2012 11:03am

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടാനിരിക്കെ കൊല്‍ക്കത്ത ടീമിനൊപ്പമാണ് ഗാംഗുലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയിക്കാനായി തന്റെ ആശംസയും ഗാംഗുലി ടീമിന് അര്‍പ്പിച്ചു കഴിഞ്ഞു.

ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗംഭീറിന്റെ കഴിവില്‍ വിശ്വാസമില്ലാതെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഗംഭീറിനെ നീക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗംഭീര്‍. സഹതാരങ്ങളെ  സപ്പോര്‍ട്ട് ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഏറെ മികച്ചതാണ്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അവരുടെ മൂന്നാം ജയത്തിനാണ് ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്ത അങ്ങനെയല്ല. ഇത് അവരുടെ കന്നി ഫൈനലാണ്. ഡെയര്‍ ഡെവിള്‍സിലെ താരങ്ങള്‍ക്ക് ഫൈനലില്‍ കളിച്ച് ശീലമുണ്ട്. എന്നാല്‍ ആദ്യമായാണ് കൊല്‍ക്കത്ത ടീം ഫൈനലില്‍ എത്തുന്നത്.

ഞാന്‍ രണ്ടു ടീമുകളേയും ആശംസിക്കുന്നു. എന്നാല്‍ ഒരു പുതിയ ചാമ്പ്യനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗംഭീര്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികവ് പുലര്‍ത്തുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങള്‍ എല്ലാവര്‍ക്കും ഒരു റോള്‍മോഡല്‍ ആവണം. ഇന്നത്തെ കളിയില്‍ ടോസ് ഏറെ നിര്‍ണായകമാണ്. ആദ്യം ടോസ് ലഭിക്കുന്ന ടീമിനായിരിക്കും വിജയസാധ്യതയേറെ.

Advertisement