ഹൈദരാബാദ്:തന്നെ എഴുതിതള്ളിയവര്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി പറഞ്ഞ് സൗരവ് ഗാംഗുലി പൂനെയ്ക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്ക. ഗാംഗുലിയടക്കമുള്ള താരങ്ങളുടെ ഓള്‍റൗണ്ട് കളിമികവിനു മുന്നില്‍ പൂനെ ആറുവിക്കറ്റിന് ഡെക്കാണ്‍ ചാര്‍ജേര്‍സിനെ തോല്‍പ്പിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് ഉയര്‍ത്തിയത് 137 റണ്‍സ് വിജയലക്ഷ്യം. 8 വിക്കറ്റ് നഷ്ടത്തിലാണ് ചാര്‍ജ്ജേഴ്‌സ് 136 റണ്‍സ് നേടിയത്. പൂനെ പോരാളികള്‍ക്ക് മുന്നില്‍ തകര്‍ന്ന ഡക്കാണിന് തുണയായത് ഷീഖര്‍ ധവാന്‍, രവി തേജ, ഡുമിനി എന്നിവരുടെ ബാറ്റിംഗാണ്. ഷീഖര്‍ ധവാന്‍ 24, രവി തേജ 30, ജെ.പി.ഡുമിനി 30 എന്നിവരുടെ മികവിലാണ് ഡക്കാണ്‍ ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. വാരിയേഴ്‌സിനായി മിച്ചല്‍ മാര്‍ഷ് നാലു വിക്കറ്റെടുത്തു.

32 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാംഗുലിക്ക് പുറമെ മനീഷ് പാണ്‌ഡെയും ജെസി റൈഡറും പൂനെയ്ക്കായി തിളങ്ങി. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ റോബിന്‍ ഉത്തപ്പ പുറത്തായപ്പോള്‍ നായകന്‍ യുവരാജ് സിംഗ് വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. 2 റണ്‍സായിരുന്നു യുവിയുടെ സംഭാവന. പൂനയ്ക്ക് വേണ്ടി മനീഷ് പാണ്‌ഡെ 49ഉം ജെസി റൈഡര്‍ 35ഉം റണ്‍സ് നേടി വിജയം എളുപ്പമാക്കി.