മുംബൈ: ഐ.പി.എല്‍ നാലാംസീസണില്‍ ഏതെങ്കിലും ടീമിനായി പാഡണിയാമെന്ന ഗാംഗുലിയുടെ മോഹങ്ങള്‍ അസ്തമിച്ചെന്ന് റിപ്പോര്‍ട്ട്. ഗാംഗുലിയെ കൊച്ചി ടീമിലെടുക്കുന്നതിനെതിരേ മൂന്ന് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയതാണ് പ്രശ്‌നമായത്.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സ് എന്നിവയാണ് ഗാംഗുലിയെ കൊച്ചി ടീമിന് നല്‍കുന്നതിനോട് വിയോജിച്ചിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ ഭരണസമിതി ഗാംഗുലിക്ക് പ്രതികൂലമായ നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

നാലാംസീസണ്‍ ഐ.പി.എല്ലിലേക്ക് ദാദയെ ആരും പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് ഗാംഗുലിയ്ക്കായി ടീം കൊച്ചി വലവിരിച്ചത്. മുന്‍ നായകനുവേണ്ടി അല്‍പ്പം വിട്ടുവീഴ്ച്ചചെയ്യാന്‍ ഭരണസമിതിയും തയ്യാറായിരുന്നു. എന്നാല്‍ മൂന്ന് ഫ്രാഞ്ചൈസികളുടെ എതിര്‍പ്പാണ് ഗാംഗുലിയ്ക്ക് വിനയായത്.