എഡിറ്റര്‍
എഡിറ്റര്‍
ശബ്ദിക്കുന്ന വേരുകള്‍
എഡിറ്റര്‍
Tuesday 19th November 2013 6:12pm

‘ചരിത്ര ഗതി’ ഒരേ സമയം മതസൗഹാര്‍ദ്ദത്തേയും വര്‍ഗീയതയേയും അഭിസംബോധന ചെയ്യുന്നു. കലാപങ്ങളും ശിരസില്ലാത്ത പെണ്‍ ഉടലുകളും അക്രമങ്ങളും നിറഞ്ഞ ഇന്ത്യക്ക് നേരെ പുറം തിരിഞ്ഞിരിക്കുന്ന മദര്‍ തെരേസ പ്രതിനിധീകരിക്കുന്ന സമാധാനം സമകാലിക ഇന്ത്യക്ക് എത്രത്തോളം ഉപയോഗപ്രദമാവുമെന്നതാണ് തര്‍ക്കം.


verukal

line

ഗാലറി/ ഹൈറുന്നിസline

വേരുകള്‍ക്കും ചിലത് പറയാനുണ്ടെന്ന് കോഴിക്കോട് കുന്നമംഗലം സ്വദേശി റിയാസിന്റെ ശില്‍പങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഒത്ത തടി തിരഞ്ഞ് പിടിച്ച് അതില്‍ സുന്ദരമായ ശില്‍പങ്ങള്‍ തീര്‍ക്കുന്നതല്ല കല എന്നാണ് റിയാസിന്റെ വാദം. ഇതൊന്നും ഒരു കലയല്ലെന്ന് പറയുന്ന പേരു കേട്ട ശില്‍പികളോട് റിയാസിന് പറയാനുള്ളതും ഇത് തന്നെയാണ്.

പൂര്‍ണ്ണതയുള്ള തടികളില്‍ മനസ്സിലുള്ള രൂപങ്ങള്‍ കൊത്തുന്നത് പോലെയല്ല വേരുകളില്‍ ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. വേരുകള്‍ക്ക് ചിലത് പറയാനുണ്ടാവും അതിലധികമൊന്നും ശില്‍പിക്ക് പറയാന്‍ കഴിയില്ല. ഈ പരിമിതി തന്നെയാണ് വേരുകളില്‍ തീര്‍ക്കുന്ന ശില്‍പങ്ങളെ വേറിട്ടതാക്കുന്നതും.

വേരുകളില്‍ തീര്‍ത്ത ശില്‍പങ്ങള്‍ക്ക് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ വലിയ ഡിമാന്റാണ്. പഞ്ച നക്ഷത്ര ഹോട്ടലുകളുകളുടേയും റിസോര്‍ട്ടുകളുടേയും മുതലാളിമാര്‍ കണ്ടയിടത്തൊക്കെ ഓടി നടന്ന്  ഇത്തരം പീസുകള്‍ വാങ്ങിക്കൂട്ടുന്നതിന്റെ കാരണവും ഇത് തന്നെ.

ഒന്നര വര്‍ഷം കൊണ്ടാണ് റിയാസ് പത്തിലധികം വരുന്ന ശില്‍പങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്. സ്ത്രീ, മാതൃത്വം, വര്‍ഗീയത, എന്‍ഡോസള്‍ഫാന്‍, ചരിത്രം, പുരാണം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളാണ് ശില്പങ്ങളിലൂടെ റിയാസ് ചര്‍ച്ച ചെയ്യുന്നത്.

വ്യത്യസ്തമായ ഒരു വീക്ഷണത്തിന് വേണ്ടി കാഴ്ചവട്ടത്തിനു താഴെ മണ്ണിലാണ്ട് കിടക്കുന്ന വേരിനെ നമുക്ക് പാര്‍ശ്വവല്‍കരിക്കപ്പെട്ട അടിസ്ഥാന വര്‍ഗ്ഗമായി ഒന്ന് കാണാം. വേരില്‍ ശില്‍പങ്ങള്‍ പിറക്കുമ്പോള്‍ ചവിട്ടിത്തേക്കപ്പെട്ട അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദങ്ങള്‍ ഉയരുന്നതായി കണക്കാക്കാം. എന്നാല്‍ ‘വേര്’ എന്ന മാധ്യമം വഹിക്കുന്ന രാഷ്ട്രീയ മൂല്യം പലപ്പോഴും റിയാസിന്റെ സൃഷ്ടികളില്‍ ചോര്‍ന്ന് പോവുന്നതായി കാണാം.

avivahithayaya-ammaഎന്‍ഡോസള്‍ഫാന്‍ തകര്‍ത്ത ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന ‘ചതിക്കപ്പെട്ട ഒരുടല്‍’ ഒരു ജനകീയ സമരത്തെയൊട്ടാകെ അഭിസംബോധന ചെയ്യുന്നു. എന്നാല്‍ സൈബര്‍ ലോകത്ത് പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നത് പലപ്പോഴും അവരുടെ തന്നെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് വെക്കുന്ന ‘വലയിലേക്ക് ഒരു ക്ലിക്ക് ദൂരം’ അറിഞ്ഞോ അറിയാതെയോ ‘ആണിന്റെ’ പെണ്‍ വീക്ഷണമാണ് പങ്ക് വെക്കുന്നത്.

‘ചരിത്ര ഗതി’ ഒരേ സമയം മതസൗഹാര്‍ദ്ദത്തേയും വര്‍ഗീയതയേയും അഭിസംബോധന ചെയ്യുന്നു. കലാപങ്ങളും ശിരസില്ലാത്ത പെണ്‍ ഉടലുകളും അക്രമങ്ങളും നിറഞ്ഞ ഇന്ത്യക്ക് നേരെ പുറം തിരിഞ്ഞിരിക്കുന്ന മദര്‍ തെരേസ പ്രതിനിധീകരിക്കുന്ന സമാധാനം സമകാലിക ഇന്ത്യക്ക് എത്രത്തോളം ഉപയോഗപ്രദമാവുമെന്നതാണ് തര്‍ക്കം.

‘കൈവള്ളയില്‍ ഒരൊറ്റുകാരന്‍’ വീണ്ടും സ്ത്രീകള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഒറ്റുന്നവനെ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒറ്റിക്കൊടുക്കപ്പെriyasടുന്നവളെ നിരന്തരം താക്കീത് ചെയ്ത് നിര്‍ത്താമെന്നും അത് വ്യക്തമാക്കുന്നു. ‘വിലപിക്കുന്ന മാതൃത്വവും’ ‘അനശ്വരമായ മാതൃത്വവും’ മാതൃത്വത്തെ അനാവശ്യമായി മഹത്വവല്‍ക്കരിക്കുന്നു.

വര്‍ഗീയവാദിയായി മുദ്ര കുത്തപ്പെട്ട ഒരു നിരപരാധിയുടെ നിസ്സഹായതയാണ് ‘വര്‍ഗീയത’ പറയുന്നത്. എന്നാല്‍ അത്രയും ലളിതമായി വര്‍ഗീയതയെ കുറിച്ച് പറഞ്ഞ് പോകാന്‍ കഴിയുമോ എന്നത് സംശയമാണ്.

കലാപരമായി മികച്ച നിലവാരം പുലര്‍ത്തുമ്പോഴും റിയാസിന്റെ ശില്‍പങ്ങള്‍ തൊടാതെ പോകുന്ന ചില കോണുകളുണ്ട്. അത്തരം വിടവുകളെ ചൂണ്ടിക്കാണിക്കുന്നതോടെയാണ് ആസ്വാദനം പൂര്‍ത്തിയാവുന്നതെന്ന് തോന്നുന്നു. ക്രിയാത്മകതക്കൊപ്പം രാഷ്ട്രീയ വീക്ഷണം കൂടി ഒന്നിക്കുമ്പോള്‍ വേരുകള്‍ അടിസ്ഥാന വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പാവുകയും അത് നല്‍കുന്ന  കാഴ്ചയുടെ അനുഭവം വിശാലമാക്കുകയും ചെയ്യുന്നു.

Advertisement