തൃശൂര്‍: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചമായെ കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ഇയാളെ വീണ്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചൈയ്യുകയായിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയിരുന്ന ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നിതിനടെ ചെറുത്ത സൗമ്യയെ തൊഴിച്ചു പുറത്തേക്ക് തെറിപ്പിക്കുകയായിരുന്നു. പിറകെ ചാടിയിറങ്ങി അര്‍ധബോധാവസ്ഥയില്‍ വേദനകൊണ്ടു പുളഞ്ഞ യുവതിയെ പൊക്കിയെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി.

പീഡനം തുടരുന്നതിനിടെ സമീപവാസി വരുന്നതുകണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും ദൈന്യത അഭിനയിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുമ്പോള്‍ ടിക്കറ്റില്ലാതെ വന്നതിന് റെയില്‍വേ പോലീസ് കസ്റ്റഡിയിലായിരുന്നു ഇയാളെന്നും പറയുന്നു. സേലം ജയിലില്‍ വച്ചു പരിചയപ്പെട്ടയാളാണ് ഇയാളെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മൊഴി നല്കിയിട്ടുണ്ട്.