Categories

സൗമ്യവധം: പ്രെസികൂഷന്‍ മൊഴി പ്രതിഭാഗത്തിന് അനുകൂലം

soumyaതൃശ്ശൂര്‍: സൗമ്യ വധകേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ പ്രെസികൂഷന്‍ വാദി പ്രതി ഭാഗത്തിന് അനുകൂലമായി മൊഴി നല്‍കി. പ്രെസികൂഷന്‍ വാദിയായ ഡോക്ടര്‍ ഉന്മേഷാണ് പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയത്. വിചാരണവേളയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത് താനാണെന്ന് ഡോക്ടര്‍ ഉന്മേഷ് കോടതി മുമ്പാകെ മൊഴി നല്‍കി.

എന്നാല്‍ കോടതി രേഖകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത് തൃശ്ശൂര്‍ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോക്ടര്‍ ഷെര്‍ളി വാസുവാണ്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകവേ സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് കേസ്.

കേസിലെ പ്രതി ഗോവിന്ദച്ചാമിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിസ്താരണവേളയില്‍ പ്രതിഭാഗം അഭിഭാഷകന്‍ താങ്കളാണോ പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന ഒരു ചോദ്യം മാത്രമാണ് ഡോ. ഉന്‍മേഷിനോട് ചോദിച്ചത്. അതിന് താനും സഹപ്രവര്‍ത്തകന്‍ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത് എന്ന ഉന്മേഷ് മറുപടി നല്‍കുകയായിരുന്നു.

One Response to “സൗമ്യവധം: പ്രെസികൂഷന്‍ മൊഴി പ്രതിഭാഗത്തിന് അനുകൂലം”

  1. Manojkumar.R

    ഇതില്‍ അല്ഭുതപ്പെടാന്‍ ഒന്നുമില്ല! സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുക എന്നത് ഇവിടെ കീഴ് നടപ്പില്ലാത്ത കാര്യമാണ്.സ്ത്രീപീടന കേസുകളില്‍ പ്രതികളായ പലരും മന്ത്രിമാരും മറ്റുമായി വിരാചിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്‌.കോടതികളെയും മറ്റും വിലയ്ക്കുവങ്ങാന്‍ കഴിയുന്ന ഗോവിന്ദ ചാമികളുടെ സ്വന്തം നാടാണ്‌ കേരളം!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.