തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മാര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്യോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിഭാഗം മേധാവികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്.

പോസ്റ്റുമാര്‍ട്ടം നടത്തിയത് തങ്ങളാണെന്ന് ഡോ.ഷെര്‍ളി വാസുവും ഡോ.ഉന്മേഷും കോടതിയില്‍ വ്യത്യസ്ത മൊഴികള്‍ നല്‍കിയത് വിവാദമായിരുന്നു.

Subscribe Us:

അതേസമയം, സൗമ്യ വധക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് മൊഴി നല്‍കിയ ഡോ. ഉന്മേഷ് നാളെ കോടതിയില്‍ ഹാജരാകണമെന്ന് തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് എതിരായ മൊഴി നല്‍കുന്നു എന്നാരോപിച്ച് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.