ലണ്ടന്‍: സഹായിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരനെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സൗദ് അബ്ദുല്‍ അസീസ് ബിന്‍ നാസറിനെ(32)യാണ് ലണ്ടന്‍ ക്രിമിനല്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആബ്ദുല്ല രാജകുമാരന്റെ പൗത്രനാണ് ഇയാള്‍. ആരും നിയമത്തിന് അതീതരല്ലെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 15നാണ് ലണ്ടനിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് പരിചാരകന്‍ കൊല്ലപ്പെട്ടത്. രാജകുമാരന്‍ പരിചാരകനെ മര്‍ദിച്ച ശേഷം കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതാണ് കോടതി പ്രധാന തെളിവായി എടുത്തത്.