Categories

ഫാമിലി വിസ കിട്ടുന്നതിന് ‘മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്’ ആവശ്യമാണോ?


ഞാന്‍ മുസ്‌ലീമും എന്റെ ഭര്‍ത്താവ് ഹിന്ദുവും ആണ്. എന്നാല്‍ ഭര്‍ത്താവിന്റെ ഇഖാമയില്‍ മുസ്‌ലിം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതപങ്കാളിയുടെ (Spouse) പേര് രണ്ടു പേരുടെയും പാസ്‌പോര്‍ട്ടുകളില്‍ ഇല്ലാത്തതുകൊണ്ട് സൗദി എംബസി അറ്റസ്റ്റ് ചെയ്ത മാര്യേജ് സര്‍ട്ടിഫിക്കറ്റ് സഹിതം എല്ലാ രേഖകളും അടക്കം ട്രാവല്‍ ഏജന്‍സികളില്‍ ഏല്‍പ്പിക്കുമ്പോള്‍ ( ട്രാവല്‍ ഏജന്‍സികളുടെയും സൗദി കോണ്‍സുലേറ്റിന്റെയും മീഡിയേറ്റര്‍ ടീം ) അവര്‍ എന്റെ ഭര്‍ത്താവിന്റെ മതപരിവര്‍ത്തന സാക്ഷ്യപത്രം (conversion certificate) കൂടി വേണമെന്നാണ് പറയുന്നത്.


Saudi-post-1

ഭാഗം: 46


ചോദ്യം 1


ഞാന്‍ മുസ്‌ലീമും  എന്റെ ഭര്‍ത്താവ് ഹിന്ദുവും ആണ്. എന്നാല്‍  ഭര്‍ത്താവിന്റെ ഇഖാമയില്‍ മുസ്‌ലിം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതപങ്കാളിയുടെ (Spouse)  പേര് രണ്ടു പേരുടെയും പാസ്‌പോര്‍ട്ടുകളില്‍ ഇല്ലാത്തതുകൊണ്ട് സൗദി എംബസി അറ്റസ്റ്റ് ചെയ്ത മാര്യേജ് സര്‍ട്ടിഫിക്കറ്റ് സഹിതം എല്ലാ രേഖകളും അടക്കം ട്രാവല്‍ ഏജന്‍സികളില്‍  ഏല്‍പ്പിക്കുമ്പോള്‍ ( ട്രാവല്‍ ഏജന്‍സികളുടെയും സൗദി കോണ്‍സുലേറ്റിന്റെയും മീഡിയേറ്റര്‍ ടീം ) അവര്‍ എന്റെ ഭര്‍ത്താവിന്റെ മതപരിവര്‍ത്തന സാക്ഷ്യപത്രം (conversion certificate) കൂടി  വേണമെന്നാണ് പറയുന്നത്. ഭര്‍ത്താവോ ഞാനോ മതം മാറിയിട്ടുമില്ല .  അതുകൊണ്ട് അപേക്ഷകന് ട്രാവല്‍ ഏജന്‍സികളുടെ സഹായം കൂടാതെ സൗദി കോണ്‍സുലേറ്റില്‍ നേരിട്ട് പോയി സൗദി പെര്‍മനന്റ് വിസ സ്റ്റാമ്പ് ചെയ്യാനുള്ള  നടപടികള്‍ എന്തൊക്കെയാണ് ?

വിസ സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ സൗദിയില്‍ എത്തിയിരിക്കണം എന്നാണ് നിയമം. എന്തെങ്കിലും കാരണവശാല്‍  (പ്രസവം ) 90 ദിവസത്തിനുള്ളില്‍ പോകാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ 90 ദിവസം നീട്ടി കിട്ടാന്‍ സാധ്യതയുണ്ടോ ? ഉണ്ടെങ്കില്‍ എന്താണ് ചെയേണ്ടത് ?

താങ്കളുടെ ഇരുപത്തി ഏഴാം ഭാഗം (27) ചോദ്യം ഒന്നിന്റെ ഉത്തരം കണ്ടിരുന്നു. അത് പ്രകാരം  പാസ്‌പോര്‍ട്ടില്‍  വിസ ഇല്ലാതെ കുഞ്ഞിനെ കൊണ്ട് വരുമ്പോള്‍ ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുമോ ? എയര്‍ലൈന്‍സ് സമ്മതിക്കുമോ ?

മുബീന


ഉത്തരം


ഇന്ത്യയിലെ സൗദി എംബസ്സി ചട്ടങ്ങള്‍ പ്രകാരം സൗദി എംബസ്സി വിസ സേവനങ്ങള്‍ക്ക്  അംഗീകൃത ഏജന്റിന് മാത്രമേ ഇപ്പോള്‍  സര്‍വീസ് ചെയ്യാന്‍ അധികാരമുള്ളൂ. വ്യക്തികള്‍ക്ക് നേരിട്ട് എംബസ്സിയെ സമീപിക്കാന്‍ കഴിയില്ല. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി എംബസ്സി ആവശ്യപ്പെടുന്ന രേഖകള്‍ താഴെ പറയുന്നവയാണ്:

1. സൗദി വിദേശ മന്ത്രാലയത്തില്‍ നിന്നും വിസ അംഗീകരിച്ചതായി കാണിക്കുന്ന രേഖ
2. പൂരിപ്പിച്ച അപേക്ഷാ ഫോറവും 2 ഫോട്ടോകളും (വെള്ള പശ്ചാത്തലം)
3. സൗദി എംബസ്സി സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്
4. 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്

പുറമേ നിങ്ങളുടെ മെഡിക്കല്‍ ടെസ്റ്റും ചെയ്യേണ്ടി വരും

മതപരിവര്‍ത്തന സാക്ഷ്യപത്രം (conversion certificate) ആവശ്യമില്ല. എംബസ്സി സേവനത്തിന് അംഗീകൃത ഏജന്റിനെ മാത്രം സമീപിക്കുക. നിരവധി സൗദി എംബസ്സി അംഗീകൃത ഏജന്‍സികള്‍ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉണ്ട്. ഈ ലിങ്ക് കാണുക http://embassies.mofa.gov.sa

എംബസ്സി വിസ അപേക്ഷാ ഫോറത്തില്‍ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായി എഴുതുക.

വിസ സ്റ്റാമ്പ് ചെയ്തു കഴിഞ്ഞാല്‍ 90 ദിവസത്തിനകം വരണം. കൂടുതല്‍ സമയം നീട്ടി കിട്ടാന്‍ സാധ്യത ഇല്ല.

നിങ്ങള്‍ സ്ഥിരം ഫാമിലി വിസയില്‍ ആദ്യമായി വരുന്നതിനാല്‍  പാസ്‌പ്പോര്‍ട്ടില്‍  വിസ ഇല്ലാതെ കുഞ്ഞിനെ കൊണ്ട് വരുമ്പോള്‍ ‘ഓണ്‍ അറൈവല്‍ വിസ’ കിട്ടാനുള്ള സാധ്യതയും ഇല്ല.


ചോദ്യം 2


Saudi-Post-2

എന്റെ സുഹൃത്ത് സൗദിയില്‍ ഒരു മാന്‍ പവര്‍ സപ്ലൈ  കമ്പനിയില്‍ ജോലി ചെയ്യുന്നു, കോണ്ട്രാക്റ്റ് അനുസരിച്ച് പറഞ്ഞ ശമ്പളമോ, ഓവര്‍ ടൈം പൈസയോ കിട്ടുന്നില്ല ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇഖാമ യുടെ സ്റ്റാറ്റസ് മഞ്ഞയാണ്, ഇപ്പോഴത്തെ കമ്പനി അനുമതി ഇല്ലാതെ മറ്റേതെങ്കിലും കമ്പനിയിലേക്ക് മാറാന്‍ പറ്റുമോ?

റഷീദ് പാലക്ക് വളപ്പില്‍


ഉത്തരം


 

ഉപാധികളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ അനുവാദമില്ലാതെ സ്‌പോണ്‍സര്‍ഷിപ് മാറാം:

(എ) ഇപ്പോഴത്തെ കമ്പനിയില്‍ 2 വര്‍ഷം പൂര്‍ത്തിയാവണം
(ബി) ഇക്കാമയുടെ കാലാവധി കഴിഞ്ഞിരിക്കണം

ഇത്തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് (നഖല്‍ കഫാല- Naqal Kafala) ലേബര്‍ ഓഫീസില്‍ പോകേണ്ട കാര്യവും ഇല്ല.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി [email protected] പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?