Categories
chemmannur

‘ഡേറ്റാഫ്‌ളോ’ വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?


ഡേറ്റാഫ്‌ളോയോട് ഇമെയില്‍ വഴി നിരവധി തവണ അന്വേഷിച്ചെങ്കിലും തങ്ങളുടെ ഭാഗം പൂര്‍ത്തീകരിച്ചെന്നും SCFHSആണ് ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമാണ് അറിയിച്ചത്. വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇല്ലാതെ വിസ സ്റ്റാമ്പ് ചെയ്യില്ലെന്നാണ് റിക്രൂട്ടിംഗ് ഏജന്‍സിയായ ODEPC അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?


ad

ഭാഗം: 48


ചോദ്യം 1


റിയാദിലെ  ഒരു മെഡിക്കല്‍ സിറ്റിയില്‍ സ്റ്റാഫ് നേഴ്‌സ് ആയി 9 മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സൗദി കമ്മീഷന്‍  (Saudi Commission for Health Specialties-SCFHS) അംഗീകാരം വേണമെന്ന് എംബസ്സി നിര്‍ദ്ദേശിച്ചതനുസരിച്ച് SCFHS-ന്റെ വെരിഫിക്കേഷന്‍ ഏജന്‍സിയായ ഡേറ്റാഫ്‌ളോ (Dataflow)യുടെ വെബ്‌സൈറ്റില്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തിട്ട് 3 മാസത്തോളം ആയെങ്കിലും ഇതുവരെയും SCFHSല്‍ നിന്നും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.

ഡേറ്റാഫ്‌ളോയോട് ഇമെയില്‍ വഴി നിരവധി തവണ അന്വേഷിച്ചെങ്കിലും തങ്ങളുടെ ഭാഗം പൂര്‍ത്തീകരിച്ചെന്നും SCFHSആണ് ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമാണ് അറിയിച്ചത്. വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇല്ലാതെ വിസ സ്റ്റാമ്പ് ചെയ്യില്ലെന്നാണ് റിക്രൂട്ടിംഗ് ഏജന്‍സിയായ ODEPC അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

ജെസ്സി അഗസ്റ്റിന്‍, കോട്ടയം


ഉത്തരം


 

ഡേറ്റാഫ്‌ളോ വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ സാധാരണ ഗതിയില്‍ SCFHS- റിപ്പോര്‍ട്ട് കിട്ടേണ്ടതായിരുന്നു. SCFHS വെബ്‌സൈറ്റ് (http://www.scfhs.org.sa/en/Help/Contact/Pages/default.aspx) വഴി പരാതി അയക്കാവുന്നതാണ്. റിയാദിലെ  ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സില്‍ ഉള്ള SCFHS ഓഫീസില്‍ Dataflow-യുടെ ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.

റിയാദില്‍ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവിടെ നേരിട്ടും  അന്വേഷിക്കാവുന്നതാണ്. ഡേറ്റാഫ്‌ളോയുടെയോ SCFHSന്റെയോ ഭാഗത്തുള്ള എന്തെങ്കിലും പ്രശ്‌നം ആണെങ്കില്‍ അവര്‍ പരിഹരിച്ചുതരും. ഇന്ത്യയിലെ Dataflow നിങ്ങള്‍ക്ക് എഴുതിയ മെയിലിന്റെ കോപ്പി കൂടി സുഹൃത്തിനെ ഏല്‍പ്പിക്കുക.


ചോദ്യം 2


 

q2

ഞാനും എന്റെ ആശ്രിത വിസയിലുള്ള മകളും (25 വയസ്) സൗദിയില്‍ കഴിഞ്ഞ 3 വര്‍ഷമായി ഇക്കാമ (Resident Permit) പുതുക്കാനോ നാട്ടില്‍ പോകാനോ  കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. രണ്ടര വര്‍ഷം മുന്‍പ് ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും നല്ലൊരു സ്ഥാപനം കണ്ടുപിടിക്കാനോ സ്‌പോണ്‍സര്‍ഷിപ് മാറ്റാനോ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ താമസത്തിനും ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്ക് പോലും സുഹൃത്തുക്കളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. എന്റെ ഇക്കാമയുടെ പദവി ശരിയാക്കി നാട്ടില്‍ വിടുന്നതിനു സ്‌പോണ്‍സര്‍ സഹകരിക്കുമെങ്കിലും വന്‍ തുകയാണ് ആവശ്യപ്പെടുന്നത്. 14,000 റിയാല്‍ പലരില്‍ നിന്നും സംഘടിപ്പിച്ച് കൊടുത്തെങ്കിലും ഇനിയും കൂടുതല്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെടുന്നു. സ്‌പോണ്‍സര്‍ എന്നെ ഇതുവരെ ഹുറൂബ് (runaway) ആയി പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ നിതാഖത് സ്റ്റാറ്റസ് മഞ്ഞയാണ്. എനിക്കും മകള്‍ക്കും ഇനി ഇവിടെ തുടരുന്നതിന് താല്‍പര്യമില്ല. ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ വഴി സൗദി വിടാന്‍ കഴിയുമോ?

റോയ് ഫിലിപ്പ്, ദമ്മാം


 

ഉത്തരം


 

നിങ്ങളെ ‘ഹുറൂബ്-runaway’ ആയി പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ വഴി രാജ്യം വിടാന്‍ കഴിയില്ല. സൗദി വിടുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്:

കമ്പനിയുടെ നിതാഖത് പദവി മഞ്ഞ ആയതിനാല്‍ സ്‌പോണ്‍സറുടെ സഹകരണം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ കഴിയും. അതിനു 3 വര്‍ഷത്തെ ഇക്കാമയുടെ ഫീസും (650X3) പിഴയും (500X3) ലെവിയും (2500X3) ഉള്‍പ്പെടെ ഏകദേശം 11,000 റിയാല്‍ സര്‍ക്കാരിന് അടക്കണം. പുതിയ കമ്പനിയിലേക്ക് മാറുന്നതിനും ഫീസ് ഉണ്ട്.

എത്ര തവണ കമ്പനി മാറി എന്നതനുസരിച്ചാണ് ഫീസ് അടക്കേണ്ടത. ആദ്യത്തെ മാറ്റത്തിന് 2000 റിയാല്‍, രണ്ടാമത്തേതിന് 4000, മൂന്നാമത്തേതിനു 6000 അങ്ങനെ ഓരോ മാറ്റത്തിനും രണ്ടായിരത്തിന്റെ ഗുണിതം കൊടുക്കണം. പുതിയ കമ്പനിയിലേക്ക് മാറുമ്പോള്‍ വീണ്ടും ഇക്കാമയുടെ ഫീസും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുകയും കൊടുക്കേണ്ടിവരും.

നിങ്ങളുടെ പദവി ശരിയായാല്‍ സ്വാഭാവികമായി നിങ്ങളുടെ ആശ്രിത വിസയിലുള്ള മകളുടെ പദവിയും ശരിയാകും.അതിനുശേഷം നിങ്ങളുടെ ആഗ്രഹമനുസരിച്ച് എക്‌സിറ്റിലോ റിഎന്‍ട്രിയിലോ നാട്ടിലെത്താന്‍ കഴിയും.

സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി [email protected] പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് ‘മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്’ ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?